Latest News
Loading...

ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സെൻ്റ് പോൾസ് സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ പാലാ രൂപത വികാരി ജനറാൾ റവ.ഫാ സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.  



.വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തിൻ്റെയും സർവ്വിസിൽ നിന്നു വിരമിക്കുന്ന സി. ജോബിറ്റിനുള്ള യാത്രയയപ്പ് സമ്മേളനത്തിൻ്റെയും ഉദ്ഘാടനവും മോൺ സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു.  


.സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്.സി.സി. പ്രൊവിൻഷ്യാൽ സി.ജെസി മരിയ ഒലിക്കൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട എ.ഇ.ഒ ശ്രീമതി ഷംലബിവി സി.എം. ഫോട്ടോ അനാഛാദനവും നടത്തി.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.തോമസ് വടക്കേൽ, പഞ്ചായത്ത് മെമ്പർ ശ്രീ.അലക്സ് T ജോസഫ്, സി.ടെസ്, പി റ്റി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments