Latest News
Loading...

ദേശഭക്തി ഗീത് മത്സരത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം


പാലാ: ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. 




ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്.

ഇടുക്കി കുളമാവ് കല്ലുകാട്ട് കെ ജി രാജുവിൻ്റെയും ലേഖയുടെയും മകളാണ്. ഏക സഹോദരി അഖില.



.അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ അനഘയെ കോളജ് പ്രിൻസിപ്പൽ റവ ഡോ രജീനാമ്മ ജോസഫ്, ബർസാർ റവ ഫാ ജോസ് ജോസഫ്, എൻ സി സി ഓഫീസർ ലഫ് അനു ജോസ് എന്നിവർ അഭിനന്ദിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments