Latest News
Loading...

ഐങ്കൊമ്പില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം

പാലാ തൊടുപുഴ റൂട്ടില്‍ ഐങ്കൊമ്പില്‍ കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലില്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന സ്ത്രീയ്ക്കും കുട്ടികള്‍ക്കും അപകടത്തില്‍ ചെറിയ പരിക്കേറ്റു. 


.ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതില്‍ തകര്‍ന്നു. വീടിന്റെ മതിലിനും റോഡരികിലെ സോളാര്‍ ലൈറ്റിനും ഇടയിലേയ്ക്കാണ് കാറിടിച്ചുകയറിയത്. ഓടയിലേയ്ക്ക് വീണ കാര്‍ സോളാര്‍ ലൈറ്റിന്റെ തൂണില്‍തട്ടി മറിയാതെ നിന്നു. നാട്ടുകാര്‍ചേര്‍ന്ന് കാറില്‍ കുടുങ്ങിയവരെ രക്ഷപെടുത്തി.

.ഹൈവേ പോലീസ് അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തി. അപകടത്തില്‍ കാറിന്റെ പിന്‍വശത്തെ ചില്ലു തകര്‍ന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കല്ലറ സ്വദേശിയുടേതാണ് അപകടത്തില്‍പെട്ട കാര്‍.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments