Latest News
Loading...

പോലീസ് സ്‌റ്റേഷന് മുന്നില്‍ അപകടത്തില്‍ യുവാവ് മരിച്ചു

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് മുന്നില്‍ ഉണ്ടായ അപകടത്തില്‍ വാഗമണ്‍ സ്വദേശിയായ യുവാവ് മരിച്ചു. വാഗമണ്‍ കച്ചിറയില്‍ ജോജി സെബാസ്റ്റിയന്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. 


.പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനി ലോറിയില്‍ ജോജിയുടെ ബൈക്ക് ഇടിച്ചാണ് അപകടം. മൂവാറ്റുപുഴയില്‍ ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്തശേഷം തിരികെവരികയായിരുന്നു ജോജി. 

.പരിക്കേറ്റ ജോജിയെ ഈരാറ്റുപേട്ടയിലും തുടര്‍ന്ന് പാലാ ജനറലാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് പരേതനായ സെബാസ്റ്റ്യൻ. സഹോദരങ്ങൾ ജിനോ , ജീന .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments