Latest News
Loading...

കരാർ വൽക്കരണത്തിലൂടെ സിവിൽ സർവീസിന്റെ കാര്യക്ഷമത തകർക്കരുത്: അസെറ്റ്

 കരാർ, ദിവസ വേതനവൽക്കരണത്തിലൂടെ സിവിൽ സർവീസിനെയും, പൊതു വിദ്യാഭ്യാസത്തെയും തകർക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അസെറ്റ് സംസ്ഥാന ചെയർമാൻ കെ. ബിലാൽ ബാബു ആവശ്യപ്പെട്ടു.



.പങ്കാളി ത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിൻമാറുന്നതിന് കേരള ഗവൺമെന്റിന് മുന്നിലുള്ള തടസം എന്താണെന്ന് ജീവനക്കാരോടും. അധ്യാപകരോടും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു . ക്ഷേമ രാഷ്ട്രം സാധ്യമാക്കാൻ സിവിൽ സർവീസും. പൊതു വിദ്യാഭ്യാസവും നിലനിർത്തണം എന മുദ്രാ വാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് അസെറ്റ് സംഘടിപ്പിച്ച സർവീസ് സംരക്ഷണ ജാഥയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


.കെ.എസ്. ടി. എം. സംസ്ഥാന ട്രഷറർ കെ ഹനീഫ മുഖ്യപ്രഭാഷണം നടത്തി. വിവിധ അംഗ സംഘടനാ നേതാക്കൾ ഹാരാർപ്പണം നടത്തി. എച്ച്.ഇ. ട്ടി. എം സംസ്ഥാന സെക്രടറി ഡോക്ടർ എസ്. അനസ് അഭിവാദ്യ പ്രഭാഷണം നടത്തി . അസെറ്റ് ജില്ലാ ചെയർമാൻ ഇബ്രാഹിം പി.എ സ്വാഗതവും. കെ.എസ്. ടി എം ജില്ലാ പ്രസിഡണ്ട് അൻസാർ അലി നന്ദിയും പറഞ്ഞു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments