Latest News
Loading...

രാമപുരത്ത് യുഡിഎഫ് പ്രതിഷേധയോഗം

രാമപുരം പഞ്ചായത്തിൽ പ്രസിഡന്റും സെക്രട്ടറിയും കൂടി നടത്തിയ സാമ്പത്തിക തിരിമറി വിജിലെൻസ് അന്വേക്ഷിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് യുഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ. ബിജു പുന്നത്താനം ഉത്ഘാടനം ചെയ്തു. 4.5 ലക്ഷം രൂപയുടെ തിരിമറിയാണ് നിലവിൽ കണ്ടെത്തിയത്. ഇതിൽ കൂടുതൽ തിരിമറി നടന്നിട്ടുണ്ട് എന്നതിനാൽ സമഗ്ര വിജിലെൻ സ് അന്വേഷണം നടത്തമെന്ന് ആവശ്യപെട്ടു കൊണ്ടാണ് രാമപുരം ടൗണിൽ പ്രതിഷേധയോഗം നടത്തിയത് 
  

യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മത്തച്ചൻ പുതിയടത്തുചാലിൽ സ്വാഗതവും തോമസ് ഉഴുന്നാലിൽ, VA ജോസ് , UDF പാർലമെന്ററി പാർട്ടി ലീഡർ KKശാന്താറാം മെമ്പർമാരായ മനോജ് c ജോർജ്, സൗമ്യാ സേവ്യർ ജോഷി കുമ്പളത്ത്, ലിസസമ്മ മത്തച്ചൻ, ആൽബിൻ ഇടമനശേരിൽ, ജോസ് താന്നിമലയിൽ, റജികുമാർ , സണ്ണി കാര്യപുറം, വിൻസെന്റ് മാടവന ,ചാണ്ടി സാർ ബെന്നി താന്നിയിൽ, സജി വരളിക്കര എന്നിവർ പ്രസംഗിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments