Latest News
Loading...

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കോട്ടയം ജില്ല വനിതാ രൂപീകരണവും വി വി ജയൻ അനുസ്മരണവും

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കോട്ടയം ജില്ല വനിതാ രൂപീകരണവും വി വി ജയൻ അനുസ്മരണവും സംസ്ഥാന നേതാക്കൾക്ക് സ്വീകരണം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന റാലി പാല പോസ്റ്റ് ഓഫീസ് ഭാഗത്തുനിന്നും ആരംഭിക്കും. തുടർന്ന് പാലാ ടൗൺഹാളിൽ ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പ്രിൻസ് വീ.സി അധ്യക്ഷത വഹിക്കും. യോഗത്തിൽ 1001 വനിതകൾക്ക് അംഗത്വം വിതരണം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിക്കും.

പുതിയ അംഗങ്ങൾക്ക് യു എം സി ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആലിക്കുട്ടി ഹാജി സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. സംസ്ഥാന ജനറൽ കൺവീനർ ടോമി കുറ്റിയാങ്കൽ ആർദ്രം പദ്ധതി വിശദീകരണം നടത്തും. സ്വാശ്രയ സംഘത്തിൻറെ അവാർഡ് ദാനം കെ.സി തങ്കച്ചൻ നിർവഹിക്കും. ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനായി കേറ്റി തോമസ് കുറ്റ്യാങ്കിളിന്റെ കുടുംബം നൽകുന്ന സ്ഥലത്തിൻറെ പ്രമാണം പയനിയർ ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോസഫിന് സിബി തോമസ് കുറ്റിയാങ്കല്‍ ചടങ്ങിൽ കൈമാറും.


സംസ്ഥാന ട്രഷറർ പി എം എം ഹബീബ്, ട്രഷറർ എം ഉണ്ണികൃഷ്ണൻ , സംസ്ഥാന വൈസ് പ്രസിഡൻറ് മാരായ ജോസ് ഉഴുന്നാലിൽ, നിജാംബക്ഷി , കെ എസ് രാധാകൃഷ്ണൻ , ടികെ ഹെൻട്രി , പ്രസാദ് ജോൺ ,കെ കെ നിയാസ് ,സി വി ജോളി, റോയി പി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കോട്ടയം ജില്ല വനിതാ വിംഗ് രൂപീകരണവും വി.വിജയൻ അനുസ്മരണവും നടക്കും.

വാർത്താ സമ്മേളനത്തിൽ പ്രിൻസ് വീസി , ടോമി കുറ്റിയാങ്കൽ, സജി വട്ടക്കനാൽ, ബാബു നെടുമുടി , കെ ആർ സൂരജ് എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments