Latest News
Loading...

റെഡ്ക്രോസ് അംഗങ്ങൾക്ക് സെമിനാർ നടത്തി

 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ റെഡ്ക്രോസ് അംഗങ്ങൾക്ക്  സെമിനാർ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ജീവിതത്തിൽ വിദ്യാർത്ഥികൾക്കു ലഹരി ആവശ്യമാണന്നും ആ ലഹരി  പഠനം എന്നതായിരിക്കണമെന്നും ,സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുന്ന ലഹരി  മാഫിയക്കെതിരെ പടവാൾ ഉയർത്തണമെന്നും കുട്ടികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും , മൊബൈൽ ഫോണിന്റ അമിത ഉപയോഗത്തെക്കുറിച്ചും കുട്ടികൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രഥമ ശുശ്രൂഷയെപറ്റി കുട്ടികൾക്ക് നീനു ജോർജ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ചു. പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ ആശംസകൾ നേർന്നു. റെഡ് ക്രോസ് കോർഡിനേറ്റർ കൊച്ചുറാണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ കുട്ടികൾ റാലിയും നടത്തി. അധ്യാപകരായ ആന്റണി ജോസഫ് , ജോസുകുട്ടി ജേക്കബ്, റെജി ഫ്രാൻസീസ്, റീന ഫ്രാൻസീസ് , സിസ്റ്റർ ടെസി ജോർജ് , വിദ്യാർത്ഥി പ്രതിനിധികളായ ലിസ് റിയാ റിൻസ്, റ്റോണി സെബാസ്റ്റ്യൻ, ഗോപിക പി.എസ്സ്. തുടങ്ങിയവർ നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments