Latest News
Loading...

കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന അംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തു

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന അംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തു. 11-ാം വാര്‍ഡ് ചകിണിയാംതടം അംഗം ചാര്‍ളി ഐസക്കാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പി.എല്‍ ജോസഫിന് വോട്ട് ചെയ്തത്. പിഎല്‍ ജോസഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 8 വോട്ടും എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് 5 വോട്ടും ലഭിച്ചു. 


നേരത്തെ ജോസഫ് ഗ്രൂപ്പുകാരനായിരുന്നു ചാര്‍ലി ഐസക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് ചാര്‍ലി പഞ്ചായത്ത് തെരഞ്ഞെടെുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക് കൂറുമാറുകയായിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്‍പായി യുഡിഎഫ് ചാര്‍ളിയ്ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് ചാര്‍ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തത്. യുഡിഎഫിലെ മുന്‍ധാരണപ്രകാരം ജോഷി ജോഷ്വ രാജിവെച്ച ഒഴിവിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം 6 മാസം പിന്നിടുമ്പോഴാണ് ചാര്‍ളി യുഡിഎഫ് വിട്ടത്. ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമടക്കം വാഗ്ദാനം ചെയ്താണ് ചാര്‍ളിയെ കേരള കോണ്‍ഗ്രസ് അടര്‍ത്തിയെടുത്തതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ നിലവില്‍ ചാര്‍ളിയ്ക്ക് സ്ഥാനമാനങ്ങളൊന്നും ലഭിച്ചിട്ടില്ല.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments