Latest News
Loading...

ജോസിൻ ബിനോ ചെയർപേഴ്സൺ


 പാലാ നഗരസഭാ ചെയർപേഴ്സൺ ആയ സിപിഎം സ്വതന്ത്ര അംഗം ജോസിൻ ബിനോയെ തെരഞ്ഞെടുത്തു.  17 വോട്ടുകളാണ് ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ 25 പേരാണ് വോട്ട് ചെയ്തത്  രാവിലെ ചേർന്ന് ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് ചെയർപേഴ്സൺ ജോസിൻ - നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 

നഗരസഭ മുണ്ടുപാലം രണ്ടാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ജോസിൻ. നിലവിലെ ചെയർമാനായിരുന്ന കേരള കോൺഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. 


തെരഞ്ഞെടുപ്പിന് ശേഷം നഗരസഭ കൗൺസിൽ യോഗത്തിൽ പുതിയ ചെയർമാൻ അംഗങ്ങൾ ആശംസകൾ നേർന്നു. തുടർന്ന് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. നഗരസഭാ ഭരണം ആദ്യമായി സിപിഎമ്മിന് ലഭിച്ചെങ്കിലും ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനത്തിൽ 20 താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments