Latest News
Loading...

ബിനു മുറിവേറ്റ സിംഹമെന്ന് ഡോ.സിറിയക് തോമസ്

ചുണ്ടിനും കപ്പിനുമിടയില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ട അഡ്വ ബിനു പുളിക്കക്കണ്ടം മുറിവേറ്റ സിംഹമെന്ന് ഡോ. സിറിയക് തോമസ്. തന്റെ ശിഷ്യന്‍ കൂടിയായ ബിനു ആഴത്തില്‍ മുറിവേറ്റ സിംഹക്കുട്ടിയാണെന്നും ബിനുവിന് കാലം കാത്തുവിച്ചിട്ടുള്ള പദവികള്‍ അധികകാലം തടഞ്ഞുവയ്ക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

കെഴുവംകുളത്ത് സ്‌നേഹദീപം ഭവന പദ്ധതി ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ദീര്‍ഘമായ കുറിപ്പ് അദ്ദേഹം പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...


സഹോദരര്‍ക്ക് സംരക്ഷകരാകുന്നതിന്റെ
പുണ്യം.
സ്‌നേഹദീപം സൊസൈറ്റിയുടെ ഭവന
നിര്‍മ്മാണ പദ്ധതിയിലെ പതിമൂന്നാമത്
വീടിന്റെ താക്കോല്‍ ഉടമസ്ഥനു സമ്മാ
നിക്കുന്ന ചടങ്ങ് കെഴുവംകുളത്ത് ജില്ലാ പഞ്ചായത്തു മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നത് വ്യത്യ സ്തമായ ഒരു അനുഭവമായത് ചടങ്ങിന്റെ അദ്ധ്യക്ഷനായി പാലാ കോളജില്‍ എന്റെ വാത്സല്യ ശിഷ്യനും , സെന്റ് തോമസ് ഹൈ സ്‌കൂളില്‍ എന്റെ പ്രിയ സതീര്‍ത്ഥ്യനായിരുന്ന പുളിക്കകണ്ടത്തില്‍ ശ്രീ സുകുവിന്റെ മകനും , അടുത്ത കാലത്ത് പാലാ നഗരസഭാദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഒരു രാഷ്ട്രീയവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റദിവസം കൊണ്ടു പാലായിലെ മുഖ്യ ' വാര്‍ത്താ താര'വും ഇവിടത്തെ ഇടതുപക്ഷത്തു ദിച്ച പുതിയ 'രാഷ്ട്രീയനക്ഷത്ര 'വുമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത അഡ്വ. ബിനു പുളിക്കകണ്ടം കൂടി ചടങ്ങിനു എത്തിയപ്പോഴാണ്. ബിനുവിനെ ഇടതു-വലതു ഭേദമില്ലാതെ അവിടത്തെ സദസ് വൈകാരികമായി ചേര്‍ത്തു പിടിച്ചതും ബിനുവിനു അര്‍ഹമായിരുന്ന ഒരു രാഷ്ട്രീയ പദവി അന്യായമായി നിഷേധിക്കപ്പെട്ടുവെന്ന ചിന്ത സൃഷ്ടിച്ച പൊതുവികാരം ബിനുവിനു ഭാവിയിലേക്ക് ഒരു തരം നിശ്ശബ്ദ 'സഹതാപ തരംഗ ' സാധ്യതയുടെ മണിമുഴക്കമുയര്‍ത്തുന്നതും അവിടെ നടന്ന മിക്ക പ്രസംഗങ്ങളിലും തിരിച്ചറിയാമായിരുന്നു. ബിനുവിന്റെ ജനകീയാടിത്തറയുടെയും പൊതു സ്വീകാര്യതയുടേയും ആഴമളക്കുവാന്‍ പ്രസ്തുത ചടങ്ങ് ഒരു നിമിത്തമായി എന്നു പറയാതെ വയ്യ.
 എന്നും വെളുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചു പഠനകാലത്ത് കോളജിലും പില്ക്കാലത്ത് പൊതു വേദികളിലും 
പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ബിനു
വെളുത്ത മുണ്ടിനൊപ്പo കടും കറപ്പു നിറമുള്ള ഷര്‍ട്ടും ധരിച്ചാണ് ഇന്നലെ വേദിയിലെത്തിയത്. സ്വന്തം കൈ അകലത്തിലെത്തിയ പാലാ നഗരസഭാ അധ്യക്ഷപദവി തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ചവരോടുള്ള പ്രതിഷേധ സൂചകമാവണം ബിനുവിന്റെ ഷര്‍ട്ടി ന്റെ നിറം മാറ്റമെന്ന് ഞാനും ഊഹിച്ചു.
ഏതു പ്രതിഷേധത്തിനും ഒരു കാല പരിധിവയ്ക്കണമെന്നും വൃതദീക്ഷ
കളൊന്നും ഒരു വര്‍ഷത്തിനപ്പുറത്തേ ക്കു കൊണ്ടുപോകരുതെന്നും ഗുരു വെന്ന സ്വാതന്ത്ര്യമെടുത്ത് ബിനുവിനെ ഞാന്‍ ഉപദേശിക്കുകയും ചെയ്തു. 
 ശിഷ്യന്റെ പ്രസംഗത്തില്‍ ക്ഷോഭത്തി
ന്റെയോ പകയുടെയോ ദുഃഖത്തിന്റെ
യോ പോലും ഒരു സ്പര്‍ശവുമുണ്ടായി
ല്ല എന്നതു ശ്രദ്ധേയമായി തോന്നി.. എന്നാല്‍ മനസ്സില്‍ ആഴത്തില്‍ തന്നെ മുറിവേറ്റ ഒരു 'സിംഹക്കുട്ടി ' യാണു തൊട്ടടുത്തിരിക്കുന്നതെന്നു തിരിച്ച റിഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കാ നെന്നവണ്ണം പ്രിയശിഷ്യന്റെ വലതു കൈ എന്റെ ഉള്ളംകൈയ്യിലെടുത്തു. ഗുരുവിന്റെ മനസ്സു വായിച്ച ശിഷ്യന്റെ കണ്ണിലെ നനവ് എന്റെ കണ്ണിലും നനവുണ്ടാക്കിയത് ഞാനുമറിഞ്ഞു. ദൈവവും കാലവും നക്ഷത്രങ്ങളും ബിനുവിനു കാത്തു വച്ചിട്ടുള്ള പദവികള്‍ താമസിപ്പിക്കാമെന്നല്ലാതെ ആര്‍ക്കും അത് അധിക കാലം തടഞ്ഞുവയ്ക്കാനാവില്ലെന്നു വേദിയില്‍ത്തന്നെ ഞാന്‍ പറയുകയും
ചെയ്തു.
ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നും
മണ്ണില്‍ ചവിട്ടി നില്ക്കുന്ന ഒരു തനി
ജനകീയനാണ്. ജില്ലാ പഞ്ചായത്തി
ലായാലും ഗ്രാമപ്പഞ്ചായത്തിലായാ
ലും അദ്ദേഹത്തിന്റെ 'തെരഞ്ഞെ
ടുപ്പു ഭാഗ്യം ' തെളിയിക്കപ്പെട്ടിട്ടുള്ള
തുമാണ്. സ്‌നേഹ ദീപം ഭവന നിര്‍മ്മാ
ണ പദ്ധതി ഒരല്‍ഭുതമെന്നു തന്നെ
പറയണം . സന്മനസ്സുള്ള സമ്പന്നരുടെ
യും സാധാരണക്കാരുടെയും പണ മാണ് ജോസ് മോന്‍ ഭവന നിര്‍മ്മാണ പദ്ധതിക്കു സമാഹരിക്കുന്ന പണത്തി ലധികവും. ഇപ്പോള്‍ത്തന്നെ 13 വീടു
കള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു ഈ
മാന്ത്രികന്‍ . പിരിച്ച പണത്തിന്റെ
കൃത്യമായ കണക്കുകളും പരസ്യപ്പെ
ടുത്താറുണ്ട്.. പണമില്ലാത്തവര്‍ക്കും
അടുത്തു നില്ക്കുന്ന സഹോദരര്‍ക്ക്
സംരക്ഷകരാമെന്ന് സ്‌നേഹദീപം
സൊസൈറ്റിയിലൂടെ അദ്ദേഹം തെളി
യിക്കുന്നുമുണ്ട്. കായേനോടു ദൈവം
'നിന്റെ സഹോദരനെവിടെ 'എന്നു
ചോദിക്കുമ്പോള്‍ ' ഞാനെന്താ അവന്റെ കാവല്‍ക്കാരനാണോ '
എന്നാണ് കായേന്‍ തിരിച്ചു ചോദിച്ചത്.
എന്നാല്‍ ജോസ്‌മോന്‍ തന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ ദൈവത്തോ ടു നിശ്ശബ്ദമായി പറയുന്ന മറുപടി അവനും ഞാനും ഇവിടെത്തന്നെയുണ്ട് എന്നാണല്ലോ. ഞാനും നിങ്ങളുമെല്ലാം ദൈവത്തോടു പറയേണ്ട മറുപടിയും അതുതന്നെയാണ്.
ഇരുപതു വര്‍ഷമായി ബിനു മുനിസി പ്പല്‍ കൗണ്‍സിലറാണ്. ആ പദവിയില്‍
കഴിഞ്ഞ കാലങ്ങളില്‍ തനിക്കു ലഭിച്ച മുഴുവന്‍ ടി.എ. യും ഓണറേറിയവും
ചാരിറ്റി പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റി
വയ്ക്കുകയായിരുന്നുവെന്നു വെളിപ്പെ
ടുത്തിയ ബിനു, ഒരു പടി കൂടി കടന്നു ജോസ് മോന്‍ മുണ്ടയ്ക്കല്‍ മോഡല്‍ ഭവനസമ്മാനപദ്ധതി പാലായിലും തുട ങ്ങുകയാണെന്നു കൂടി പ്രഖ്യാപിച്ചു. അതിന്റെ ആദ്യ പടിയായി തങ്ങളുടെ കുടുംബസ്വത്തില്‍ നിന്നുതന്നെആവശ്യ മായ സ്ഥലവും മാറ്റിവയ്ക്കുകയാണെ ന്നുള്ള ബിനുവിന്റെ അറിയിപ്പ് സദസ്സ് നിറഞ്ഞ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. 
പഠിക്കുന്ന കാലത്തും ബിനു ക്യാമ്പസ്
രാഷ്ട്രീയത്തില്‍ മാത്രമല്ല സ്‌പോര്‍ട്‌സി
ലും സമര്‍ത്ഥനായിരുന്നു. സഹപാഠിക
ളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, അവരുടെ പ്രതിസന്ധികളി ലൊക്കെ അവര്‍ക്കൊപ്പം രാഷ്ട്രീയ വ്യത്യാസo പരിഗണിക്കാതെ ഒപ്പം നിന്നിരുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് സ്‌പോര്‍ട്‌സ്‌കാരുടെ ഒരു പൊതു ഗുണമായിരുന്നിരിക്കണം. മന്ത്രി റോഷി അഗസ്റ്റിനും പ്രൊഫ. ടി.എസ്. ജോസഫ് സാറിന്റെ മകന്‍ ജിമ്മിച്ചനും പ്രൊഫ.
ടി.എസ്. സഖറിയാസ് സാറിന്റെ മകന്‍
സിബിയും പിന്നെ ഡിജോ കാപ്പനും മേജര്‍ മാമ്മന്‍ മത്തായിയും കേരള കേസരി സജീവ് വടക്കേലും അടുത്ത
കാലത്ത് മധ്യ വയസ്സില്‍ തന്നെ കാല ത്തെ കടന്നുപോയ .അഡ്വ. ജോഷി സിറിയക്കും, പിന്നെ ടോമി.സി. ഏബ്രഹാം, .അഡ്വ. പ്രകാശ് വടക്കന്‍ , പ്രൊഫ. ജോണി സ്‌കറിയ, അഡ്വ. പ്രകാശ് പുതിയിടം -- പറഞ്ഞു പോയാല്‍ ലിസ്റ്റിനു അവസാനമുണ്ടാ
വുകയില്ല! ഇവരൊക്കെ ആ ഗണ ത്തില്‍ അന്നേ എന്റെ മനസ്സില്‍
പ്പതിഞ്ഞ ഒട്ടേറെ ശിഷ്യന്‍മാരില്‍ ചിലര്‍ മാത്രമാണ്.
കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ മുഴുവ ന്‍ സമയവും എനിക്കൊപ്പമുണ്ടായി രുന്ന മറ്റൊരു ശിഷ്യന്‍ ടിംസ് പോത്ത
നായിരുന്നു. ടിoസിന്റെ പിതാവ് നെടുമ്പ റത്ത് പോത്തന്‍ജോസഫ് പാലാ കോള
ജില്‍ എന്റെ ജുണിയറായിപ്പഠിച്ചിരുന്നു.
പില്ക്കാലത്ത് കൊഴുവനാലില്‍ സ്ഥിരം
പഞ്ചായത്തു പ്രസിഡന്റുമായിരുന്നു.
തിരിച്ചു മടങ്ങും വഴി ടിംസിന്റെ വീടും
കണ്ടു. പഴക്കത്തിലും പ്രൗഢിയിലും
മാത്രമല്ല ഇല്ലിയും മരങ്ങളും പുല്ലും
പൂക്കളുo ചെടികളും പൂക്കളും അക മ്പടി നില്‍ക്കുന്ന മനോഹരമായ മുറ്റ വും കിണറും കിളികളും പശുക്കളും
പിന്നെ ബൈബിളില്‍ പറയുന്ന ആട്ടിന്‍
കൂട്ടവും! മൂന്നടി പൊക്കമുള്ള പ്ലാവില്‍
പ്പോലും നിറയെ ചക്ക. പിന്നെ മാവിന്റെ തണല്‍. ടിംസ് ഒന്നാം തരം കര്‍ഷകന്‍ തന്നെ. എം.എ. കഴിഞ്ഞു ഒരു വര്‍ഷ ത്തിനുള്ളില്‍ തുടങ്ങിയ സാഹസിക സംരംഭമായിരുന്ന ക്ഷീര സഹകരണ സംഘത്തിനു ഇപ്പോള്‍ രജത ജൂബിലി ത്തിളക്കമായിരിക്കുന്നു! 
ശിഷ്യന്റെ അമ്മയെ കണ്ടു.ഭാര്യയെയും. മക്കള്‍ ജോലിയും പഠനവുമായി പുറ ത്താണ്. എം.ജി.യിലെ ആദ്യ പൊളിറ്റി ക്‌സ് പി.ജി. റാങ്ക് നേടിയ ശിഷ്യനായി രുന്ന ഷാജി ജോസ് (പാലക്കാട് ) ടിംസിന്റെ തന്നെ പിതൃസഹോദരീ പുത്രനായിരുന്നു. ഞങ്ങള്‍ അധ്യാപക
രുടെ മാത്രമല്ല, കഴിഞ്ഞ ദിവസം അന്ത
രിച്ച ഞങ്ങളുടെയെല്ലാം മഹാഗുരു
വായിരുന്ന പ്രൊഫ. എം.ടി. തര്യന്‍ സാറിന്റെയും ഇഷ്ടശിഷ്യനായിരുന്നു ഷാജി ജോസ്. ഒന്നാം തരം ഇംഗ്ലീഷ് .
നന്നായി വായിച്ചിരുന്നു. സൗമ്യന്‍.
എല്ലാവരോടും സൗഹൃദവും . 
അധ്യാപകര്‍ തന്നെ തങ്ങളുടെ ശിഷ്യരെ
നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികളും അല്ലാത്തവരും എന്നു തരം തിരിക്കുന്നത്
ശാസ്ത്രീയമോ യുക്തി ഭ5മോ ആണെന്നും
പറഞ്ഞു കൂട. കാരണം പഠനത്തില്‍ പുറകോട്ടു
നില്‍ക്കുന്നവര്‍ ഇതര മേഖലകളില്‍ സിദ്ധി
കളുള്ളവരായിരിക്കും. കലയാവാം. നേതൃ
വാസനകളാവാം. സംഗീതമാവാം. ചിലപ്പോള്‍ ആത്മീയതയാവാം. സ്‌പോര്‍ട്സോ ഗെയിംസോ
ആവാം. ക്യാമ്പസ് രാഷ്ട്രീയമാവാം. ഒന്നും ഒന്നിനേക്കാള്‍ മെച്ചമെന്നോ മോശമെന്നോ
പറയാനുമാവില്ല. അവരുടെ വ്യത്യസ്ത സിദ്ധി
കളെ അംഗീകരിക്കുമ്പോഴാണ് ഗുരുവും ഗുരു
വാകുന്നത്.
ഒരര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ കഴിഞ്ഞ
ദിവസങ്ങള്‍ ഗുരു വിയോഗത്തിന്റെ ദുഃഖത്തിനിടയിലും ശിഷ്യന്‍മാര്‍ അവരുടെ സ്‌നേഹം കൊണ്ടു മനം കുളിര്‍പ്പിക്കുകയും അവരുടെ വേദനയിലും മുറിവുകളിലും കരയിപ്പിക്കുകയും അതിനിടയിലും അവര്‍ തന്നെ അവരുടെ ഹൃദ്യമായ വാക്കുകള്‍ കൊണ്ടും 40 ന്റെയും 50 ന്റെയും 60 ന്റെയു 
മൊക്കെ മധുരമായ ചിരി കൊണ്ടുമെല്ലാം
ചിരിപ്പിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു. 
ഏതു കാലത്തും
ഗുരുക്കന്മാരുടെ സന്തോഷം അവരുടെ
ശിഷ്യഗണങ്ങള്‍ തന്നെ! അതില്‍ മാറ്റ
മൊന്നുമില്ല.
ഡോ. സിറിയക് തോമസ് .

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക