Latest News
Loading...

ഫ്യൂച്ചർ സ്‌പൈക്കേർസ് ട്രോഫി. തേവര സേക്രട്ട് ഹാർട്ട് കോളേജ് സെമിയിൽ

പാലാ: ഇന്ത്യൻ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേസും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായിട്ട് നടത്തുന്ന ഫ്യൂച്ചർ   സ്‌പൈക്കേർസ് ആൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവര സെമിഫൈനലിൽ കടന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവര ഒന്നിനെതിരെ 3 സെറ്റുകൾക്ക് സെന്റ് ജോസഫസ് കോളേജ് ദേവഗിരി കാലിക്കറ്റിനെ കീഴടക്കിയാണ് സെമിയിൽ കടന്നത്. സ്കോർ 19-25, 25-22, 25-12, 25-19. 

മത്സരത്തിലെ മികച്ച കളിക്കാരനായി തേവര കോളജിന്റെ അക്ഷയ്. എം നെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസം കോളേജ് നേരിട്ടുള്ള 3 സെറ്റുകൾക്ക് സെന്റ് സേവിയർസ് കോളേജ് ആലുവയെ കീഴടക്കി ഫൈനലിൽ കടന്നു. സ്കോർ 25-14, 25-16, 25-15. അസം കോളേജിലെ വീണ കെ യെ മത്സരത്തിലെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തു. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് എസ് എൻ കോളേജ് ചെമ്പഴന്തിയെ നേരിടും. തുടർന്ന് രണ്ടാം മത്സരത്തിൽ പുരുഷ വിഭാഗം സെന്റ് ജോർജ് കോളേജ് അരുവിത്തുറയും എസ് എൻ കോളേജ് ചേളന്നൂരും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റ് 20 തിയതി വെള്ളിയാഴ്ച സമാപിക്കും. 21ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന മത്സരത്തിൽ പ്രൈം വോളി ലീഗ് ടീം കൊച്ചി ബ്ലൂ സ്‌പൈക്കേർസ് സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്നതാണ്.


രണ്ടാം ദിവസത്തെ കളികൾക്ക് ആവേശം പകർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്, ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണാ, രാഹുൽ കെ പി എന്നിവർ എത്തി. ( വീഡിയോ കാണാം )  ആഘോഷ ആരവങ്ങളുടെ ആണ് താരങ്ങളെ കാണികൾ വരവേറ്റത്. ഫുട്ബോൾ വോളിബോൾ മത്സരങ്ങളിൽ കേരളീയർ കാണിക്കുന്ന ആവേശത്തെ ഇവാൻ പുകഴ്ത്തുകയും ചെയ്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments