Latest News
Loading...

അറബി സാഹിത്യോൽസവ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന്

കോഴിക്കോട്ട് നടന്ന 61-ാംമത് സ്കൂൾ കലോത്സവം അറബിക് വിഭാഗത്തിൽ മുസ് ലീം ഗേൾസ് സ്കൂൾ വീണ്ടും ഓവറോൾ കിരീടം നേടി. 62 പോയിന്റ്  കരസ്ഥമാക്കിയാണ് സ്കൂൾ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. ഇതിന് മുമ്പ് 2018 ലും സ്കൂൾ കിരീടം നേടിയിരുന്നു. മറ്റ് വർഷങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. 

സ്കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ ഖാദർ സാറിന്റെയും , സഹധർമ്മിണി ഷംലയുടെയും പരിശീലനമാണ് ഈ നേട്ടത്തിനു പിന്നിൽ. 14 ഇനങ്ങളിലായി 15 കുട്ടികളാണ് വിവിധ അറബി സാഹിത്യ ഇനങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ജനറൽ വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്ന് ആറിനങ്ങളിലായി അഞ്ച് വിദ്യാർത്ഥിനികളും പങ്കെടുത്തിരുന്നു. ഖുർആൻ പാരായണം, നിഘണ്ടു നിർമ്മാണം, കഥാരചന , അറബിഗാനം, സംഘഗാനം, മോണോ ആക്ട്, പ്രസംഗം, സംഭാഷണം, കഥാപ സംഗം അടിക്കുറിപ്പ് പദ്യംചൊല്ലൽ, പോസ്റ്റർ നിർമ്മാണം, മുഷാറ എന്നീ അറബിക് ഇനങ്ങളിൽ പങ്കെടുത്ത ഇർഫാന നജീബ്, ആലിയാ മോൾ , അൻസിയ . ഇ.എ ,സും ന ഫാത്തിമ, ആലിയ നൗറിൻ, ലാമിയ ഫൈസൽ, ജുമാന ഇബ്രാഹീം, സദീദ ഫിറോസ് , ഷഫ്ന ഫാത്തിമ, സന എം.എസ്, നസ്റിൻ കെ ബിനു, ഫിദ സിയാദ്, അബിന ഫാത്തിമാ ,ഫർഹാന അലി, ഹിബ ഫാത്തിമ, എന്നിവർക്ക് എ ഗ്രേഡുകൾ ലഭിച്ചു. 

ഹൈസ്ക്കൂൾ ജനറൽ വിഭാഗത്തിൽ ഉപന്യാസം ഉർദു, കഥാരചന ഉർദു, ഉപന്യാസം മലയാ ളം എന്നിവയിൽ പങ്കെടുത്ത സഫ്‌വാന.റ്റി.എസ്, ആഷ്ന കെരീം, എന്നീ കുട്ടികൾക്കും , ഹയർ സെക്കന്ററി വിഭാഗം കഥാ രചന അറബിക്, ഉപന്യാസം അറബിക്, ക്വിസ് ഉർദു, എന്നിവയിൽ പങ്കെടുത്ത ഫഹ് മിഷാഹുൽ , ആലിയ നിസാം, ആലിയ സുബൈർ എന്നിവരും എ ഗ്രേഡുകൾ നേടി. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 86 പോയിന്റ് സ്കൂൾ കരസ്ഥമാക്കി. ഇന്നലെ കോഴിക്കോട്ട് പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളത്തിൽ ഓവറോൾ ട്രോഫി സ്കൂൾ പ്രതിനിധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിച്ചു. വിജയികളെയും , പരിശീലകരായ അധ്യാപകരെയും , പൂഞ്ഞാർ എം.എൽ.എ , സെബാസ്റ്റ്യൻ കുളത്തുങ്കൽ നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ,മാനേജർ എം.കെ ഫരീദ്, പ്രിൻസിപ്പാൾ ഫൗസിയാ ബീവി, ഹെഡ് മിസ്ട്രസ് എം.പി ലീന എന്നിവർ അഭിനന്ദിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments