Latest News
Loading...

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ 74-ാമത് വാർഷികം

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ 74-ാമത് വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിച്ച സമ്മേളനം രാവിലെ 10 മണിക്ക് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. 

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും പി.റ്റി.എ പ്രസിഡന്റ് ഡയസ് എം. ജെ, ഗ്രാമപഞ്ചായത്തംഗങ്ങളായ രതീഷ് പി. എസ്., ബിനോയി ജോസഫ് , മോഹനൻ കുട്ടപ്പൻ , അധ്യാപക പ്രതിനിധി അഞ്ജു സ്കറിയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും സ്കൂൾ ലീഡർ ജോയൽ ജോസഫ് നന്ദി പറയുകയും ചെയ്തു.


    ഉച്ച കഴിഞ്ഞ് റോക്കിങ് ഫ്ലോർ -'23 എന്ന പേരിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ആകർഷകമാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments