Latest News
Loading...

ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ശതോത്തര രജത ജൂബിലി സമാപനം 27-ന്.

ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ ശതോത്തര രജതജൂബിലി സമാപനവും 125-ാം വാർഷിക ആഘോഷവും ജനുവരി 27-ന് നടക്കും. ഉച്ച കഴിഞ്ഞ് 1:45 ന് ഭരണങ്ങനം പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പൊതു സമ്മേളനം ജോസ് കെ മാണി എം. പി ഉൽഘാടനം ചെയ്യും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാദർ ആഗസ്റ്റിൻ തെരുവത്ത് അനുഗ്രഹ പ്രഭാഷണവും നടത്തും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാദർ ബർകുമാൻസ് കുന്നുംപുറം ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. സർവിസിൽ നിന്നു വിരമിക്കുന്ന ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അധ്യാപിക ഡെയ്സി മാത്യു, മാത്തമാറ്റിക്സ് അധ്യപിക സിസ്റ്റർ ലിസി കെ തോമസ് എസ്.എച്ച്. എന്നിവർക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകും.

സ്കൂൾ പ്രിൻസിപ്പൾ ഫാ. ജോസഫ് ഏഴുപറയിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് തോമസ്, ഡി. ഇ.ഒ. കെ. ജയശ്രീ, ഹെഡ്മാസ്റ്റർ ജോജി എബ്രാഹം, പി.ടി.എ. പ്രസിഡന്റ് ജോസ് കെ തയ്യിൽ, സിസ്റ്റർ ഷൈനി ജോസഫ്, അധ്യാപക പ്രതിനിധികളായ റാണിമോൾ മാത്യു, റോബിൻ പോൾ, സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, വിദ്യാർത്ഥി പ്രതിനിധി ലിനു കെ ജോസ്, ജോയൽ ജോയി എന്നിവർ പ്രസംഗിക്കും.


1897-ൽ തയ്യിൽ സ്കറിയാസച്ചന്റെ നേതൃത്വത്തിലാണ് മീനച്ചിൽ താലൂ ക്കിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായി സെന്റ് മേരീസ് പ്രവർത്തനമാരംഭിച്ചത്. 1923-ൽ മിഡിൽ സ്കൂളായും 1933-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1936-ൽ ആറാം ഫോം ആരംഭിച്ചതോടെ ഹൈസ്കൂൾ പൂർത്തിയായി. 1936-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1947-ൽ സ്കൂളിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി. ഇക്കാലത്താണ് അധ്യയന മാധ്യമം മലയാളമാക്കിയത്. 1998-ൽ സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. എസ്.എസ്.എൽ.സി. ഹയർസെക്കൻഡറി പരീക്ഷകളിൽ തുടർച്ചയായ ഉന്നത വിജയത്തിനൊപ്പം കലാ-കായിക രംഗങ്ങളിൽ ദേശീയ സംസ്ഥാന പ്രതി ഭകളെ സംഭാവന ചെയ്തു . ഗൈഡിങ്, എൻ.സി.സി., എൻ.എസ്.എസ്., റെഡ്ക്രോ സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളും ബേസ്ബോൾ, സോഫ്റ്റ് ബോൾ തുടങ്ങിയ കായിക പരിശീലന പരിപാടികളും സ്കൂളിൽ നടത്തുന്നുണ്ട്.

ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി, ആർച്ച് ബിഷപ്പ് മാർ ജോസഫ് ചര കുന്നേൽ, മുൻ എം.പി. ജോയി എബ്രഹാം, ചാക്കോ സി, പൊരിയത്ത് തുടങ്ങി ഒട്ടേറെ പ്രമുഖർ പൂർവ്വ വിദ്യാർത്ഥികളാണ്. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 900 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 42 അധ്യാപകരും 6 അനധ്യാപകരും സേവനം ചെയ്യുന്നുണ്ട്. ഒരു വർഷം നീണ്ടുനിന്ന ശതോത്തര രജത ജൂബിലി ആഘോഷത്തോടനു ബന്ധിച്ച് സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ, പൂർവ്വ അദ്ധ്യാപക, അന ധ്യാപക വിദ്യാർത്ഥി സമ്മേളനങ്ങൾ, വിദ്യാർത്ഥികൾക്കായി സംസ്ഥാനതലമ ത്സരങ്ങൾ തുടങ്ങിയവ നടത്തി.

വീഡിയോ കാണാം - Facebook   YouTube 

ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ജോസഫ് ഏഴുപറയിൽ (പ്രിൻസിപ്പൽ), സാജുമാന്തോട്ടം (പബ്ലിസ്റ്റി കമ്മിറ്റി കൺവീനർ), ഹെഡ്മാസ്റ്റർ ജോജി എബ്രഹാം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments