Latest News
Loading...

പൂവരണി സ്വയംഭൂ ശ്രീമഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം ജനുവരി 26ന് കൊടിയേറും

പൂവരണി സ്വയംഭൂ ശ്രീമഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം ജനുവരി 26ന് കൊടിയേറും. വൈകിട്ട് 6ന് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. വൈകിട്ട് 7ന് തിരുവരങ്ങ് ഉദ്ഘാടനം മാളികപ്പുറം ഫെയിം ദേവനന്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് 100-ൽപരം കലാകാരികൾ അണിനിരക്കുന്ന മെ ഗാ തിരുവാതിര അരങ്ങേറും. 7.30ന് ഭരതനാട്യവും തുടർന്ന് സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോൽസവ വിജയികൾ നയിക്കുന്ന നൃത്തസന്ധ്യയും ഉണ്ടാവും.

ഉൽസവ ദിവസങ്ങളിൽ രാവിലെ 10.30ന് ഉൽസവബലിയും 12.30 ന് ഉൽസവബലി ദർശനവും ന ടക്കും. ഗജരാജൻ പാലാ ഗണേശൻ, ഗജരാജപ്രമുഖൻ ഇന്ദ്രസെൻ, ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മ ദത്തൻ, ഗുരുവായൂർ ശ്രീധരൻ, ഗുരുവായൂർ വലിയവിഷ്ണു എന്നീ ഗജരാജാക്കൻമാരുടെ സാന്നിധ്യവും വിവിധ ദിവസങ്ങളിലുണ്ടാവും. പള്ളിവേട്ട ദിവസമായ ഫെബ്രുവരി 1ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലിയ്ക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 90ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം.  9.30ന് പള്ളിവേട്ട എഴുന്നള്ളത്ത് .


ജനുവരി 28ന് രാത്രി 7.30ന് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സംഗീത സന്ധ്യ ഉണ്ടായിരി ക്കും. 29ന് കൊട്ടാരക്കര ശ്രീഭദ്രയുടെ നൃത്തനാടകം ഭീമസേനൻ അരങ്ങേറും. 30-ന് ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകരൻമാരുടെ 5 സ്റ്റാർ കോമഡി. 31ന് പാലാ ബാൻജിയോ ബാൻഡ് അവതരിപ്പിക്കുന്ന വയലിൻ മ്യൂസിക് ഫ്യൂഷനും ഉണ്ടായിരിക്കും.

ആറാട്ട് ദിനമായ 2ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ആറാട്ട് എഴുന്നള്ളത്ത്. പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേ റ്റും. വൈകിട്ട് നാലരയ്ക്ക് തിരുആറാട്ടും രാത്രി 9 ന് കുമ്പാനി ജംഗ്ഷനിൽ ആറാട്ട് എതിരേൽപും നടക്കും. രാത്രി 10ന് ആൽച്ചുവട്ടിൽ, മേളത്തിന്റെ ഭാഗമായി സ്പെഷ്യൽ പാണ്ടി മേളവും ഉണ്ടായിരിക്കും.

വീഡിയോ : Facebook, YouTube 

ജനറൽ കൺവീനർ ശങ്കരൻ നമ്പൂതിരി തേവണംകോട്ടില്ലം, വൈസ് പ്രസിഡന്റ് മധുസുദനൻ പാലക്കുടിയിൽ, സെക്രട്ടറി സജ്ജീവ് കുമാർ ശ്രീഭവൻ, ഖജാൻജി പത്മകുമാർ പുതുശേ രിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments