Latest News
Loading...

മിഷനറി ഭവനിൽ ക്രിസ്‌മസ്‌ ആഘോഷിച്ച് എം എ കോളേജ് വിദ്യാർത്ഥികൾ

രാമപുരം: മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ   വിദ്യാർഥികൾ  കുഞ്ഞച്ചൻ  മിഷനറി ഭവനിലെ  അശരണരോടൊപ്പം  ക്രിസ്‌മസ്‌  ആഘോഷിച്ചു. എം.എ.  എച്ച് .ആർ. എം. രണ്ടാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ ഭവനങ്ങളിൽ നിന്നും എത്തിച്ച  ഭക്ഷണവും  മധുര പലഹാരങ്ങളും മിഷനറി ഹോമിൽ  വിതരണം ചെയ്യുകയും  അവരോടപ്പം ഭക്ഷണം കഴിക്കുകയും  വിവിധ  കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും പങ്കാളികളായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, അസോസിയേഷൻ പ്രസിഡന്റ് റെവ. ഡോ ബോബി ജോൺ, അസോസിയേഷൻ ഭാരവാഹികളായ അലൻ്റ് സിബി, ജോബി ജോർജ് , ആനന്ദ് എം, മൃദുല ജോണി,മരിയാ സിബി എന്നിവരോടൊപ്പം അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments