Latest News
Loading...

ഉടൻ അറസ്റ്റ് ചെയ്യണം: ടിമ്പർ മർച്ചന്റ് അസോസിയേഷൻ

പാലാ: പാലാ ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമം പോലീസ് കണ്ടില്ല എന്ന് അഭിനയിക്കുകയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ്  ജയ്സൺ മുടക്കാലിയും, ഭാരവാഹികളും അസോസിയേഷൻ ഓഫീസിൽ ഇരിക്കുന്ന സമയത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജയ്സനെയും സഹപ്രവർത്തകരായ രാജു മണ്ണുചെരുവിൽ ഉൾപ്പെടെയുള്ള ആളുകളെ ക്രൂരമായി മർദ്ധിക്കുകയും ഗുരത പരുക്ക് ഏൽപ്പിക്കുകയും ചെയ്തു.

 

.ജയിസൺ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവൻതുക്കം വരുന്ന സ്വർണ കൊന്തമാലയും , പോക്കറ്റിൽ കിടന്ന 22500 രൂപയും അതിക്രമികൾ അപഹരിച്ച് കടന്നു കളയുകയാണുണ്ടായത്.

തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളെ വീണ്ടും കയ്യേറ്റം ചെയ്യുവാൻ ഡിവൈഎഫ്ഐ സംഘം ആശുപത്രിയിൽ എത്തുകയും പരിക്കേ രാജുവിന്റെ മകൻ ജോമിനെ പോലീസിന്റെ സാന്നിധ്യത്തിൽ ആശുപത്രിയിൽ വച്ച് ആക്രമിക്കുകയും ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടും പോലീസ് നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.

ഈ കിരാതമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച 02/01/2023, 5 PM ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ ടിംബർ മർച്ചൻറ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച പ്രതിഷേധ യോഗം സംഘടിപ്പിപ്പിക്കുമെന്നും ഭാരവാഹികളായ ജയ് മോൻ പുളിന്താനം, കുര്യച്ചൻ വാളിപ്ലാക്കൽ,രാജു മണ്ണു ചെരുവിൽ എന്നിവർ അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments