Latest News
Loading...

ലഹരിക്കെതിരെ സ്പോർട്ട്സ് ക്യാമ്പയിനുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്


സമൂഹത്തിൽ യുവാക്കൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തെ പ്രതിരോധിക്കുന്നതിന് സ്പോർട്ട്സിനെ ആയുധമാക്കുന്നതിന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പാരമ്യത്തിലെത്തി നിൽക്കുന്ന അവസരത്തിൽ ഫുട്ബോളിനോടുള്ള ആഭിമുഖ്യം ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്നു.

ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാ‍ർത്ഥികൾക്കായി ഫുട്ബോളിനെ ആസ്പദമാക്കി ക്വിസ് മത്സരവും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും ഗ്രാമപഞ്ചായത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി മണ്ണയ്ക്കനാട് ഗവ. യു.പി സ്കൂളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ നിർമ്മിക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ മരങ്ങാട്ടുപിള്ളി ടൗണിന് സമീപത്തായി നിലവിലുള്ള റവന്യു ഭൂമി, ലഭ്യമാകുന്ന പക്ഷം സ്റ്റേഡിയം, കോംപ്ലക്സ് നിർമ്മിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ആലോചിച്ചു വരുന്നു.


.ലഹരിക്കെതിരെ സ്പോർട്ട്സ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിക്കുകയും കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ, മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, പ്രമുഖ ഷൂട്ടിംഗ് കോച്ച് ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോ‍ർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് എന്നിവർ‍ സംസാരിച്ചു. യുവ കർഷകർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ മാത്തുക്കുട്ടി ടോമിനെയും ദ്രോണാചാര്യ പ്രോഫ. സണ്ണി തോമസിനെയും ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റിയോൺ റോയി, ക്രിസ്റ്റി ജിജിയെയും ആദരിച്ചു. ഫുട്ബോൾ ക്വിസ്, പെനാൽറ്റി ഷൂട്ടൗട്ട്, കേരളോത്സവ മത്സര വിജയികൾക്ക് സമ്മാനങ്ങളും സ‍ർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments