Latest News
Loading...

മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു

കോവിഡിനെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായ 2 വർഷങ്ങൾക്ക് ശേഷം പാലാ ഇത്തവണ ജൂബിലിത്തിരുനാളിന്റെ തിരക്കിൽ. നാളെ നടക്കുന്ന പ്രധാന തിരുനാളിന് മുന്നോടിയായി മാതാവിന്റെ തിരുസ്വരൂപം ജൂബിലി കപ്പേളയിലെ പന്തലിൽ വിശ്വാസിവണക്കത്തിനായി പ്രതിഷ്ഠിച്ചു. പ്രാർത്ഥനാ മലരുകളും നേർച്ചകാഴ് ചകളും അർപ്പിക്കാനായി വിവിധ ദേശങ്ങളിൽ നിന്നും ഭക്തജനപ്രവാഹവും ആരംഭിച്ചു. 


.ചൊവ്വാഴ്ച രാത്രിയോടെ ജൂബിലി കപ്പേള വർണപ്രഭയിൽ മുങ്ങി. വൈവിധ്യമാർന്ന എൽഇഡി പ്രകാശത്തിലാണ് ഇത്തവണ പാലാ തിളങ്ങുന്നത്.


 പ്രധാന തിരുനാൾ ദിവസമായ വ്യാഴാഴ്ച രാവിലെ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിക്കും. 8 മണിയ്ക്ക് മരിയൻ റാലി ആരംഭിക്കും. 10 മണിയ്ക്കാണ് പ്രധാന തിരുനാൾ. തിരുനാൾ തിരുക്കർമ്മങ്ങൾ മീനച്ചിൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments