Latest News
Loading...

മണ്ണ് നമ്മുടെ പൊന്ന് ലോക മണ്ണ് ദിനാചരണം.

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം മണ്ണ് നമ്മുടെ പൊന്ന് എന്ന ശീർഷകത്തിൽ വിപുലമായി ആചരിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കുടുംബകൃഷി, ഞായറാഴ്ച കൃഷി എന്നിവ സജീവമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ജീവശാസ്ത്ര അദ്ധ്യാപകൻ മുഹമ്മദ് ലൈസൽ മണ്ണുദിന സന്ദേശം നൽകി. 

മണ്ണിൽ നേരിട്ടും, മട്ടുപ്പാവിലും , പച്ചക്കറി കൃഷി നടത്തിവരുന്ന വീട്ടമ്മ കോന്ന ച്ചാടത്ത് ഷംലയുടെ കൃഷിയിടം വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ചു. താൻ അവലംഭിച്ചു പോരുന്ന കൃഷിരീതികളെക്കുറിച്ചും ജൈവ വള പ്രയോഗത്തെക്കുറിച്ചും കൃഷിക്കാരി വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപകരായ പി.എസ്. റമീസ്, അൻസാർ അലി, റ്റി.എസ്. അനസ്, പി.ജി ജയൻ , അധ്യാപക ട്രെയിനികളായ കെ. ശിവ ജ്യോതി, നൗറിൻ ഫാത്തിമ റാസി എന്നിവർ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments