Latest News
Loading...

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

പാലാ: മനുഷ്യാവകാശ ദിനാചരണത്തിന്റെയും
സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ കാംപയിൻന്റെയും ഭാഗമായി സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലായിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 90B യിലെ അംഗങ്ങൾ 'ഒത്തുചേരാം' എന്ന പേരിൽ പാലാ മരിയൻ സെന്ററിനു സമീപം പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. ബീനാമ്മ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ.റ്റി.സി. തങ്കച്ചൻ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലക്സ് ജോർജ്ജ്, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജെഫിൻ ജോസ് ജെയിംസ്, ലിയാ മാത്യു എന്നിവർ പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.  

.എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി ലിന്റാ എൽദോസ് സ്വാഗതം ആശംസിച്ചു. കോളേജ് ചെയർമാർ നിബിൻ ബാബു മനുഷ്യാവകാശ ദിനത്തിന്റെ സന്ദേശം നൽകുകയും എൻ.എസ്.എസ് വോളണ്ടിയർ അമൃത പി. സുനിൽ ലഹരിവിരുദ്ധ സന്ദേശം കൈമാറുകയും ചെയ്തു. എൻ.എസ്.എസ്. വോളണ്ടിയർ ഫാത്തിമാ സലിം നന്ദി പറയുകയും എൻ.എസ്.എസ് ഗാനത്തോടെ പ്രോഗ്രാം അവസാനിക്കുകയും ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments