Latest News
Loading...

ഫിയാത്ത്‌ മിഷന് കൈത്താങ്ങായി കാവുംകണ്ടം ഇടവക

കാവുംകണ്ടം : ഫിയാത്ത്‌ മിഷൻ നടപ്പിലാക്കുന്ന ബൈബിൾ പ്രിന്റിംഗ് പേപ്പർ സമാഹരണ പദ്ധതിയിൽ കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക പത്ര മാസികകൾ, നോട്ടുബുക്കുകൾ എന്നിവ സമാഹരിച്ചു നൽകി. എല്ലാവരെയും സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കുകാരാക്കിക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷകൾ കൂടുതൽ ഊർജ്ജിതമാക്കാനായി ഫിയാത്ത്‌ മിഷൻ നടപ്പിലാക്കിവരുന്ന പാപ്പിറസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്രമാസികകൾ ശേഖരിച്ചത്. .

.ബൈബിൾ എല്ലാ ഭാഷകളിലും അച്ചടിച്ച് സൗജന്യമായി കുടുംബങ്ങളിൽ എത്തിക്കുകയാണ് ഫിയാത്ത്‌ മിഷന്റെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടിയാണ് കാവുംകണ്ടം ഇടവകയിലെ കുടുംബങ്ങൾ പത്ര മാസികകൾ സമാഹരിച്ച് ഫിയാത്ത്‌ മിഷനെ ഏല്പിച്ചത്. പത്രമാസികകൾ ഫിയാത്ത്‌ മിഷനുവേണ്ടി ജോഷി ഇടപ്പള്ളിൽ, ബിൻസ് ഇടത്തറ എന്നിവർ കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ പക്കൽ നിന്ന് ഏറ്റുവാങ്ങി. കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ജോസ് കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments