Latest News
Loading...

പാലാ സബ്ജയിലില്‍ ജയില്‍ക്ഷേമ ദിനാചരണം

പാലാ സബ്ജയിലില്‍ ജയില്‍ക്ഷേമ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ടികെ സുരേഷ് നിര്‍വഹിച്ചു. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ അധ്യക്ഷനായിരുന്നു. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ ലക്ഷ്മി കെ ജയില്‍ക്ഷേമദിന സന്ദേശം നല്കി. വെല്‍ഫയര്‍ ഓഫീസര്‍ പി ശ്യാമളകുമാരി, സന്തോഷ് മരിയസദനം, അഡ്വ വി.ജി വേണുഗോപാല്‍, അഡ്വ ജോഷി എബ്രാഹം, നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ്, അഡ്വ ജോസ് ചന്ദ്രത്തില്‍, സോണിയ ജോസഫ്, ജയില്‍ സൂപ്രണ്ട് സി ഷാജി, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ജോമോന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 

.വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. സജേഷ് ശശി, ശരത്ത് വിആര്‍, ഫാ വിന്‍സെന്റ് മൂങ്ങാമാക്കല്‍, ജി ഗോപകുമാര്‍, റോയി ഫ്രാന്‍സിസ്, അനില്‍കുമാര്‍ പിപി തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച സമാപനസമ്മേളനവും വിവിധ കലാപരിപാടികളും നടക്കും. മരിയസദനം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉച്ചയ്ക്ക് നടക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments