Latest News
Loading...

രാമപുരം കൂത്താട്ടുകുളം റോഡ് ബിസി ഓവർലേ ആരംഭിച്ചു

രാമപുരം: മഴമൂലം ടാറിംഗ് ജോലികൾ തടസ്സപ്പെട്ടു കിടന്ന രാമപുരം - കൂത്താട്ടുകുളം റോഡിൻ്റെ ബി എം ബി സി ഓവർലേ പണികൾക്ക് രാമപുരം ടൗണിൽ തുടക്കമായി. ശബരിമല തീർത്ഥാടനത്തിനു മുമ്പായി ടാറിംഗ് ജോലികൾ പൂർത്തിയാക്കുമെന്ന് പ്രവൃത്തി വിലയിരുത്തുവാൻ എത്തിയ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡിൻ്റെ ദുരവസ്ഥ നാട്ടുകാരും ജനപ്രതിനിധികളും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 


മഴമൂലമാണ് ഓവർലേ ജോലികൾ താമസിക്കാനിടയായതെന്നു എം എൽ എ ചൂണ്ടിക്കാട്ടി. ഇതിനായി നാലുകോടി 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് താല്ക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും എം എൽ എ ചൂണ്ടിക്കാട്ടി.

 എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രഞ്ജു ബാലൻ, എസ് അനീഷ് കോൺട്രാക്ടർ ബേബി തോമസ് പഞ്ചായത്ത് അംഗങ്ങളായ മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, പൊതുപ്രവർത്തകരായ തോമസ് ഉഴുന്നാലിൽ, സി ടി രാജൻ,എം പി കൃഷ്ണൻനായർ, കൗൺസിലർ ജിമ്മി ജോസഫ്, മത്തച്ചൻ പുതിയിടത്തുചാലിൽ,മധുപാൽ ബി,റെജി കുമാർ, മത്തായി വെണ്ണായിപ്പിള്ളിൽ, സി ജി വിജയകുമാർ, ഷാജി ഇല്ലിമൂട്ടിൽ തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments