Latest News
Loading...

കരോൾ ആദമ്സ് ന്റെ അഥിതിയായി ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌

 ഓസ്ട്രേലിയ യിൽ കെ സി സി ഒ, കാവ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ്, പെര്ത്ത്, ബ്രിസ്ബേയ്ൻ ഉഴവൂർ സംഗമം തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ നവംബർ 24 ന് ഓസ്ട്രേലിയ യിൽ എത്തിയതായിരുന്നു ജോണിസ് പി സ്റ്റീഫൻ. പ്രായം കുറഞ്ഞ പ്രാദേശിക സർക്കാരിന്റെ തലവൻ, സ്വന്ത്രനായി തിരഞ്ഞെടുപ്പിനെ നേരിട്ട് പ്രസിഡന്റ്‌ ആയി തുടങ്ങിയ കാര്യങ്ങൾ ആണ് ജോണിസ് സ്റ്റീഫൻ നിൽ മേയർ കരോലിനെ ആകർഷിച്ച ഘടകങ്ങൾ. മേയർ കരോളിനും സ്വതന്ത്ര ആയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

വ്യവസായിക നഗരമായ ക്വിനാനയുടെ മേയർ എന്ന നിലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന നേതാവ്,1997 മുതൽ കൗൺസിലർ, നഗരത്തിന്റെ ആദ്യ വനിതാ മേയർ എന്നിങ്ങനെ ജനപ്രിയ ആയ കരോലിനുമായുള്ള മീറ്റിംഗ് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു എന്നും ഏറെ കാര്യങ്ങൾ പഠിക്കാൻ സഹായിച്ചു എന്നും ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
ടൂറിസം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിൽ ഉഴവൂർ പഞ്ചായത്തും, സിറ്റി ഓഫ് ക്വിനാനയും തമ്മിൽ സഹകരിക്കുന്നതിന്റെ സാധ്യതകൾ ചർച്ചയായി. ഉദ്യോഗസ്ഥ തലത്തിലും തുടർ ചർച്ചകൾ നടത്താം എന്ന് തീരുമാനിച്ചു. ഉഴവൂരിന്റെ സമ്മാനമായി ഗജരാജ ശിൽപ്പം പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ കരോളിന് സമ്മാനിച്ചപ്പോൾ സിറ്റി ഓഫ് ക്വിനാനയുടെ മനോഹരമായ ചിത്രം മേയർ സമ്മാനിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments