Latest News
Loading...

തലപ്പലം ചിറ്റാനപ്പാറയിൽ വീടിന് ഇടിമിന്നലേറ്റു തകർന്നു

ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ വീട് തകർന്നു. തലപ്പലം ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് തകർന്നത്. വൈകിട്ട് 4 മണിയോടെ മഴയെ തുടർന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വയറിംഗ് മുഴുവൻ കത്തി നശിച്ചു. 

മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു. ആകാശത്തേയ്ക്ക് തെറിച്ച ഇന്റർലോക്ക് ടൈലുകൾ രണ്ടാം നിലയിലെ ഓടിൽ വീണ് ഓടുകൾ പൊട്ടി. വീടിന്റെ മതിലും തകർന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തകരാർ സംഭവിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments