Latest News
Loading...

തിടനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക സമ്മേളനം

കേരളത്തിലെ കുടുംബശ്രീ മാതൃകയാണെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. തിടനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിടനാട് പള്ളി പാരീഷ് ഹാളിലാണ് വാർഷിക സമ്മേളനം നടന്നത്.വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് വാർഷികാഘോഷങ്ങൾ ആരംഭിച്ചത്. തിടനാട് അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച സാംസ്ക്കാരിക റാലിയിൽ ആയിരക്കണക്കിന് വനിതകൾ പങ്കാളികളായി. 

വാദ്യമേളങ്ങളും, പ്രഛന്നവേഷവുമെല്ലാം സാംസ്ക്കാരിക റാലിക്ക് കൊഴുപ്പേകി. റാലിയെ തുടർന്ന് നടന്ന സമ്മേളനം സെബാസ്റ്റൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കുടുംബശ്രീ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശക്തീകരണത്തിൻ്റെ മാതൃക കൂടിയാണ് കുടുംബശ്രീയെന്നും അദ്ദേഹം പറഞ്ഞു.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ, സിഡിഎസ് ചെയർപേഴ്സൺ ഓമന ശശി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മികച്ച കുടുംബശ്രീ യൂണിറ്റിനും, സാസ്കാരിക റാലിയിലെ മികച്ച പ്രകടനത്തിനും അവാർഡുകളും നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments