Latest News
Loading...

സഞ്ചാരയോഗ്യമല്ല. റോഡ് ഉപരോധിച്ച് ഡിവൈഎഫ്ഐ

ഈരാറ്റുപേട്ട : വര്ഷങ്ങളായി തകർന്നു കിടക്കുന്ന നടക്കൽ ഒന്നാം മൈലിൽ നിന്നും കാരക്കാടേക്കുള്ള റോഡ് പുനർ നിർമിക്കാത്തത്തിൽ പ്രതിക്ഷേധിച്ച് റോഡ് ഉപരോധിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ ആയിരകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന കാരക്കാട് പ്രദേശത്തേക്കുള്ള ഏറ്റവും പ്രധാന നഗരസഭ റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നഗരസഭയിലെ 9, 10, 11, വാർഡുകളിലൂടെ കടന് പോകുന്ന റോഡാണ്.ഉപരോധ സമരം ഡിവൈഎഫ്ഐ ഈസ്റ്റ്‌ മേഖല സെക്രട്ടറി പിഎ ഷെമീർ ഉദ്‌ഘാടനം ചെയ്തു.


.രാവിലേ 8 മണിക്ക് തുടങ്ങിയ ഉപരോധം 11 മണിയോട് അവസാനിച്ചു. റോഡ് നിർമ്മാണം പൂർത്തിക്കും വരെ സമര രംഗത്തുണ്ടാകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കാലങ്ങളായി ഫണ്ട്‌ അനുവദിച്ചുവെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നുമുള്ള വാഗ്ദാനമല്ലാതെ യാതൊരു നടപടിയും നഗരസഭയും, കൗൺസിലർമാരും എടുക്കുന്നില്ല എന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഹമീദ്, കെ എൻ ഹുസൈൻ, മഹീൻ സലിം, പി ബി ഫൈസൽ, ബ്രാഞ്ച് സെക്രട്ടറി അഫ്സൽ ആമി, ഡിവൈ എഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ, ഈസ്റ്റ്‌ മേഖല പ്രസിഡന്റ്‌ കെ എൻ നിയാസ്, ഈരാറ്റുപേട്ട മേഖല സെക്രട്ടറി അബിൻഷാ അയൂബ്, പ്രസിഡന്റ്‌ സഹദ് ആലി എന്നിവർ സംസാരിച്ചു.

 അതേ സമയം സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ പറഞ്ഞു. MP ഫണ്ടുകൾ ഉൾപെടെ 43.5 ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. 8.50 ലക്ഷം രൂപാ ഉപയോഗിച്ച് ആദ്യ ഘട്ടമായി കാരക്കാട് ജംഗ്ഷൻ മുതൽ ചങ്ങലകടവ് ഭാഗം വരെ കോൺക്രിറ്റിംഗ് പൂർത്തിയാക്കിയെന്നും ചെയ്യർ പേഴ്സൺ പറഞ്ഞു.


 റിബിൽഡ് കേരളയിലുൾപെടുത്തി പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിനാലാണ് നിർമ്മാണം വൈകിയെതെന്നും ടെണ്ടർ നടപടികൾ ഇന്ന് പൂർത്തിയാക്കി ഉടൻ തന്നെ ബാക്കി ഭാഗം നിർമ്മാണം മാരംഭിക്കുമെന്നും ചെയ്യർ പേഴ്സൺ വ്യക്തമാക്കി. നഗരസഭയിലെ 9, 10, 11, വാർഡുകളിലൂടെ കടന് പോകുന്ന  റോഡ് ആണിത് .  
വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments