Latest News
Loading...

കേരളോത്സവം 2022 സമാപന സമ്മേളനവും ട്രോഫി വിതരണവും

ഈരാറ്റുപേട്ട:- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം 2022 സമാപനസമ്മേളനം ബഹു. പാലാ എം.എൽ.എ മാണി സി കാപ്പൻ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. 2022 ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളുടേയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ്ണ സഹകരണത്തോടെ കേരളോത്സവം വളരെ ജനപങ്കാളിത്തത്തോടെ നടത്തി 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനുപമ വിശ്വനാഥൻ, ഗീതാ നോബിൾ, ജോർജ് മാത്യൂ, കുര്യൻ നെല്ലുവേലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അജിത്കുമാർ.ബി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേഴ്‌സി മാത്യു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, മറിയാമ്മ ഫെർണ്ണാണ്ടസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരും വർക്കിംഗ് ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ.ബി യും ജനറൽ കൺവീനർക്കുവേണ്ടി ജോയിന്റ് ബി.ഡി.ഒ രഞ്ജിത്ത് ബിജുകുമാർ നന്ദിയും പ്രകാശിപ്പിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments