Latest News
Loading...

ഈരാറ്റുപേട്ട തടവനാൽ റോഡിലെ സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു.


ഈരാറ്റുപേട്ട നഗരസഭ_21ആം ഡിവിഷനിൽ തടവനാൽ റോഡിലെ സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു. നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ മീനച്ചിലാറ്റിലെ ചെക്ക് ടാം തുറന്നുവിടുമെന്നും ഇത് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായും വാർഡ് മെമ്പർ ഫൈസൽ പി ആർ ഫൈസൽ പറഞ്ഞു.

 20 അടി ഉയരത്തിലുള്ള റോഡിന്റെ കൾക്കെട്ട് ആണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. തുടർന്ന് ഇവിടെ ജാഗ്രതാ ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. ഈരാറ്റുപേട്ട-തെക്കേക്കര ഭാഗത്തേക്കും ടൗണിലേക്കുമുള്ള ബൈപ്പാസ് റോഡാണിത്. അതിനാൽ തന്നെ നിരവധി വാഹനങ്ങൾ ആണ് ഇത് വഴി കടന്നു പോകുന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ റോഡ് മാസങ്ങളായി അപകടാവസ്ഥയിൽ ആയിരുന്നു. വഴിവിളക്കുകൾ പോലുമില്ലാത്ത ഈ റോഡിൽ അപകട സൂചനയായി നാട്ടുകാർ വെച്ച വീപ്പ മാത്രമാണ് ഉണ്ടായിരുന്നത്. ഭിത്തി നിർമാണം ആരംഭിച്ചതോടെ അപകട സാധ്യത കുറഞ്ഞിരിക്കുകയാണ്.

Post a Comment

0 Comments