Latest News
Loading...

പുറമ്പോക്ക് ഭൂമി കൈയ്യേറ്റവും അനധികൃത നിർമ്മാണവും അന്വേഷിക്കണം. udf

പാലാ കടപ്പാട്ടൂർ ജംഗ്ഷനു സമീപം മത്സ്യവിപണന കേന്ദ്രം കൈയ്യേറിയ പുറമ്പോക്ക് ഭൂമിയും മാലിന്യം ഇട്ട് നശിപ്പിച്ച കുളിക്കടവും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ കൗൺസിലർമാരും യു ഡി എഫ് നേതാക്കളും
സന്ദർശിച്ചു.

കടവിലേക്കുള്ള 4 അടിയോളം വരുന്ന വഴി മണ്ണിട്ട് നികത്തിയാണ് സർക്കാർ ഭൂമി കൈയ്യേറിയിരിക്കുന്നത് 
റോഡിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന 
വെള്ളം ഒഴുകി പോകുന്ന ഓടയും വഴിയുമാണ് ഇതിനാൽ അടഞ്ഞുപോയത്.മഴക്കാലത്ത് വെള്ളം ഒഴുകി പോകാതെ നഗരത്തിലെ ഈ പ്രദേശത്തെ മെയിൻ റോഡിൽ വെള്ളക്കെട്ടിനുള്ള സാധ്യത ഏറെയാണ്. മത്സ്യ വിപണന കേന്ദ്രത്തിലെ മലിനജലം മുഴുവൻ ഒഴുക്കിവിടുന്നതും മീനച്ചിലാറ്റിലേക്കാണ്.

 പുറമ്പോക്ക് കൈയ്യേറി മണ്ണിട്ട് നികത്തി നിയമ ലംഘനം നടത്തിയ സ്ഥലത്ത് യു ഡി എഫ് കൗൺസിലർമാരും നേതാക്കളും ചേർന്ന് കൊടി നാട്ടി പ്രതിഷേധം രേഖപ്പെടുത്തി.

അനധികൃത നിർമ്മാണം നടത്തിയതും കുളിക്കടവ് നശിപ്പിച്ചതുംപുറമ്പോക്ക് കൈയ്യേറിയതും അന്വേഷിച്ച് നടപടി എടുത്തില്ലെങ്കിൽ നഗരസഭ ഓഫീസ് പടിക്കൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.

   കൗൺസിലർമാരായ പ്രിൻസ് വി സി, സിജി ടോണി, 'മായ രാഹുൽ, ആനി ബിജോയി യുഡിഎഫ് നേതാക്കളായ
 ആർ മനോജ്, രാഹുൽ പി എൻ ആർ ,ടോണി തോട്ടം, അർജുൻ സാബു, മനോജ് വള്ളിച്ചിറ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.


Post a Comment

0 Comments