Latest News
Loading...

കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനം



കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾസീനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 292 പോയിന്റുമായി ഒന്നാം സ്ഥാനവും 158 പോയിന്റുമായി എസ്. ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി st. Dominics college 141 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.

 ജൂനിയർ വിഭാഗത്തിൽ wmc dronacharya k. P thomas അക്കാദമി പൂഞ്ഞാർ 650 പോയിന്റുമായി ഒന്നാം സ്ഥാനവും, 236 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് രണ്ടാം സ്ഥാനവും,St. തോമസ് ഹൈസ്കൂൾ പാലാ 192.5 പോയിന്റുമായി മൂന്നാം സഥാനവും നേടി.

14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം ദ്രോണാചാര്യ കെ പി തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനവും,എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 68 പോയിന്റുമായി എസ് എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനവും, ഡബ്ലിയു എം സി കെ പി തോമസ് അക്കാദമി 40 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 123 പോയിന്റുമായി ഡബ്ലിയു എം സി കെ പി തോമസ് അക്കാദമി അക്കാഡമി ഒന്നാം സ്ഥാനവും സെന്റ് തോമസ് എച്ച്എസ്എസ്
 എച്ച്എസ്എസ് പാല 76 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം സി കെ പി തോമസ് അക്കാഡമി 76 പോയിന്റുമായി 
 ഒന്നാം സ്ഥാനവും,60 പോയിന്റുമായി ജിഎച്ച്എസ് ഭരണങ്ങാനം രണ്ടാം സ്ഥാനവും നേടി.

 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ wmc തോമസ് അക്കാദമി 189 പോയിന്റുമായിഒന്നാം സ്ഥാനവും 63 പോയിന്റുമായി സെന്റ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനവും നേടി.

 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം സി ഡോണാചാര്യ കെ പി തോമസ് അക്കാഡമി 138 പോയിന്റുമായി ഒന്നാം സ്ഥാനവും,എസ് എച്ച് ജി എച്ച് എസ് എസ് ഭരണങ്ങാനം 56 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി 

 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 87 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനവും 71 പോയിന്റുമായി st. തോമസ് കോളേജ് പാല രണ്ടാം സ്ഥാനവും നേടി.

 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 236 പോയിന്റുമായി അൽഫോൻസ കോളേജ് പാലാ ഒന്നാം സ്ഥാനവും 57 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗത്തിൽ കോളേജ് എസ്. ബി കോളേജ് 158 പോയിന്റുമായി ഒന്നാം സ്ഥാനവും 141 പോയിന്റുമായി സൈന്റ്റ്‌. ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജ് പാലാ 292 പോയിന്റുമായി ഒന്നാം സ്ഥാനവും എസ്.ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി.

  സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ
ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിച്ചു. പ്രൊഫ്‌ പ്രവീൺ തരിയൻ അധ്യക്ഷത വഹിച്ചു. പ്രൊഫ വി. സി അലക്സ് ദ്രോണാചാര്യ കെ പി തോമസ് മാഷ്, ഡോ. തങ്കച്ചൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഡോ. ബോബൻ ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments