Latest News
Loading...

ഈരാറ്റുപേട്ടയിൽ പട്ടാപകൽ വൻ കവർച്ച...

ഈരാറ്റുപേട്ടയിൽ വ്യാപാര സ്ഥാപനങ്ങളിൽ പട്ടാപ്പകൽ കവർച്ച. രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1 ലക്ഷത്തോളം രൂപയും 75000 രൂപ വില വരുന്ന മൊബൈൽ ഫോണുകളും മോഷണം പോയി. ഷട്ടർ താഴ്ത്തിയിട്ട് കടയുടമകൾ പള്ളിയിൽ പോയ സമയത്ത് ആയിരുന്നു രണ്ടു കടകളിലും മോഷണം നടന്നത്.


.ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തുഷാർ മൊബൈൽ ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്. ഷട്ടർ പകുതി താഴ്ത്തിയിട്ട് കടയുടമ പള്ളിയിൽ പോയപോഴായിരുന്നു മോഷണം. മേശയിൽ നിന്നും പണവും 7 മൊബൈൽ ഫോണുകളും കവർന്നു. 


.മഴക്കോട്ടും തലയിൽ മൂടിയും മാസ്കും ധരിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോ കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.


.പുത്തൻപള്ളിക്ക് സമീപം വ്യാപാരിയുടെ കടയിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. ഉച്ച സമയത്ത് ഉടമ പള്ളിയിൽ പോയ സമയത്ത് കടയിൽ കയറിയ മോഷ്ടാവ് 67,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. 


.വ്യാപാരികളുടെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവർഷം ഡെയിലി കളക്ഷൻ എന്ന പേരിലെത്തിയും തട്ടിപ്പ് നടന്നിരുന്നു.


Post a Comment

0 Comments