Latest News
Loading...

പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റിൽ

 പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഭരണങ്ങാനം ഉള്ളനാട് കവലാനിക്കൽ സന്തോഷ് (35) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 

.ഇയാൾ അതിജീവിതയോട് ലൈംഗികച്ചുവയോട് കൂടി സംസാരിക്കുകയും, തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

.ഇതിനു ശേഷം പെൺകുട്ടി കടുത്ത മാനസിക വിഷമം നേരിടുകയും ടീച്ചറോട് വിവരം പറയുകയായിരുന്നു. 

.തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


.പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ സിവിൽ പോലീസ് ഓഫീസർമാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments