Latest News
Loading...

ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കും :ജോസ് കെ മാണി എം.പി

തലനാട് : കോട്ടയും ജില്ലയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവിഴാ പൂഞ്ചിറയും , ഇല്ലിക്കൽ കല്ലും , മാർമല അരുവിയുo ബന്ധിപ്പിച്ച് ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന്ജോസ് കെ മാണി എം പി യും തോമസ് ചാഴികാടൻ എം.പിയും പറഞ്ഞു.

മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകൾ പൂർത്തിയായി കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങൾ കൂടി വികസിപ്പിക്കുമെന്ന് അവർ അറിയിച്ചു.വ്യൂ പോയിൻ്റുകൾ, വിശ്രമ സ്ഥലങ്ങൾ, ശുചി മുറികൾ, സ്നാക്ക് ബാറുകൾ, വിനോദഉപകരണങ്ങൾ എന്നിവയും സ്ഥാപിക്കേണ്ടതുണ്ട്.

.ജോസ് കെ മാണി എംപിയുടെ ശ്രമഫലമായികേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്തി 309 ലക്ഷം രുപാ ചിലവഴിച്ച് കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കൽ കല്ലിലേയ്ക്ക് നിർമ്മിച്ച റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുക ആയിരുന്നു അവർ.
ആഭ്യന്തര ടൂറിസം വികസനത്തിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് എംപിമാർ അറിയിച്ചു .



.റോഡ് പൂർത്തിയായതി തു ശേഷം ആദ്യമായി ഇവിടെ എത്തിയ എം.പിമാർക്ക് നാട്ടുകാർ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്'. ഇവിടെ നടപ്പാക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു. നിർദ്ദേശങ്ങൾ ടൂറിസം വകുപ്പിന് ഉടൻ കൈമാറുമെന്ന് അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യൂ , ടോബിൻ കെ അലക്സ് , അഡ്വ ബിജു ഇളംതുരുത്തിയിൽ , സലിം യാക്കിരി, ജോണി ആലാനി, വൽസമ്മ ഗോപിനാദ് എന്നിവർ ക്കൊപ്പമാണ് സ്ഥലം സന്ദർശിച്ചത് .

Post a Comment

0 Comments