Latest News
Loading...

ചുവർ ചിത്രരചനയിൽ വിദഗ്ദ്ധ പരിശീലനവുമായി വെള്ളികുളം സെൻ്റ്. ആൻ്റണീസ് ഹൈസ്കൂൾ

സ്കൂളിൻ്റെ ഭിത്തികളിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ കുട്ടികൾക്ക് ചുവർചിത്രരചനയിൽ വിദദ്ധ പരിശീലനം നൽകുന്നതിനു വേണ്ടി സ്കൂളിൽ 3 ദിവസത്തെ ശില്‌പശാല നടത്തി. 

..എം.സി. പാലാ പ്രോവിൻസിൻ്റെ നേതൃത്വത്തിൽ, പയന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക്ക്ലാൻഡ് ഏജൻസിയാണ് മ്യൂറൽ പെയിൻ്റിംഗിൽ വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അൻപതോളം കുട്ടികൾക്ക് മൂന്ന് ദിവസത്തെ ശില്പശാല നടത്തിയത്. 

.കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ മൂന്ന് മാസം കൊണ്ട് മ്യൂറൽ പെയിൻ്റിംഗ് നടത്തി മനോഹരമാക്കിയ ശ്രീ.കെ.ആർ.ബാബു, ശ്രീമതി. പ്രിയ ഗോപാൽ എന്നിവർ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി.03


.ഉദ്ഘാടന സമ്മേളനത്തിൽ സി.എം.സി. പാലാ പ്രോവിൻസ് കൗൺസിലർ സി.പവിത്ര അദ്ധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ റവ.ഫാ.മൈക്കിൾ വടക്കേകര ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.

.തിങ്കളാഴ്ച നടന്ന സമാപനത്തോട് അനുബന്ധിച്ച് , കുട്ടികൾ മൂന്ന് ദിവസങ്ങളിലായി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തി.

സമാപന സമ്മേളനത്തിൽ ഫോക് ലാൻഡ് ചെയർമാൻ ശ്രീ.ജയരാജ് സാറിൻ്റെ സാന്നിദ്ധ്യം കുട്ടികൾക്ക് ആവേശമായി. ശില്പശാല വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു

Post a Comment

0 Comments