Latest News
Loading...

കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജിന് എന്‍.ബി.എ തുടര്‍ അംഗീകാരം

സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ക്ക് ദേശീയ ഏജന്‍സിയായ നാഷണന്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (എന്‍.ബി.എ) 2025 വരെയുള്ള തുടര്‍ അംഗീകാരം നല്‍കി.

 ഉന്നതമായ അക്കാദമിക് നിലവാരം, മികച്ച ക്യാമ്പസ് പ്‌ളേസ്‌മെന്റ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ഉയര്‍ന്ന റിസള്‍ട്ട്, അക്കാദമിക് രംഗത്തെ റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി ഏറ്റവും മികച്ച സ്ഥാപങ്ങള്‍ക്കാണ് എന്‍.ബി.എ അക്രെഡിറ്റേഷന്‍ നല്‍കി വരുന്നത്. 

കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചുകളില്‍ ബി.ടെക് ബിരുദ കോഴ്‌സുകളും, വയര്‍ലെസ് ടെക്‌നോളജി (ഇലക്‌ട്രോണിക്‌സ്) ബ്രാഞ്ചില്‍ എം.ടെക് ബിരുദാനന്തരബിരുദ കോഴ്‌സുമാണ് കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിലവിലുള്ളത്.

Post a Comment

0 Comments