സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പാല്‍ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടികള്‍ തുടങ്ങിയതായി മില്‍മ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയതായി മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. കേരളത്തില്‍ മില്‍മയുടെ പാല്‍ സംഭരണത്തില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മില്‍മയുടെ നീക്കം.
ആവശ്യം മുന്നില്‍ക്കണ്ട് ഓണ ദിവസങ്ങളില്‍ പ്രതിദിനം 7 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി എത്തിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിന സംഭരണത്തില്‍ 50,000 ലിറ്റര്‍ കുറവ് അനുഭവപ്പെടുന്നതായി മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. ഉത്പാദനത്തിലെ കുറവിനൊപ്പം അങ്കണവാടികളിലേക്ക് പാല്‍ നല്‍കേണ്ടി വരുന്നതും പാല്‍ ലഭ്യത കുറയാന്‍ ഇടയാക്കുന്നതായി മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അധികം പാല്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. പാല്‍ ലഭ്യത കുറഞ്ഞതോടെ കരുതലെന്ന നിലയില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം മില്‍മ കുറച്ചിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
0 Comments