Latest News
Loading...

സംയുക്ത ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട നഗരസഭയും സാമൂഹ്യ സുരക്ഷ മിഷനും ചേർന്ന് മുതിർന്ന പൗരന്മാർക്ക് വേണ്ടി നടപ്പിലാക്കിയ ആയുർവേദ, ഹോമിയോ, അലോപ്പതി എന്നിവയുടെ സംയുക്ത ക്യാമ്പ് ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ചു നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൽകാദർ ഉൽഘാടനം ചെയ്തു. യോഗത്തിൽ ക്ഷേമ കാര്യ ചെയർപേഴ്സൺ റിയാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സഹല ഫിർദൗസ് സ്വാഗതം പറഞ്ഞു. 

പദ്ധതി വിശദീകരണം വൈസ് ചെയർമാൻ അഡ്വക്കേറ്റ്. മുഹമ്മദ്‌ ഇല്ല്യാസ് നിർവഹിച്ചു. ആശംസകൾ അറിയിച്ചു കൊണ്ട് ഉനൈസ് മൗലവി, അബ്‌ദുൽകാദർ പി. എം നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായിട്ടുള്ള Dr. വിഷ്ണു, Dr. ശാലിനി, Dr. അഞ്ചു Dr. സുരേഖ Dr. ജോസഫ് എന്നിവരെ കൂടാതെ വായോമിത്രം കോർഡിനേറ്റർ ട്രീസ എന്നിവർ സംസാരിച്ചു.

ഡോക്ടർമാർ ബോധവൽകരണ ക്ലാസ്സുകളും വാർദ്ധക്യ സഹജമായ അസുഖത്തെ എങ്ങനെ തരണം ചെയ്യാമെന്നും വിത്യസ്തങ്ങളായ രോഗങ്ങളെ കുറിച്ചും അവയുടെ പ്രശ്ന പരിഹാരത്തെ കുറിച്ചും കൃത്യമായി പറഞ്ഞു കൊടുത്തു. മുതിർന്ന പൗരന്മാർക്ക് വേണ്ടി വിവിധ സ്കീമുകൾ നടപ്പാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Post a Comment

0 Comments