Latest News
Loading...

ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോതനല്ലൂർ ലയൺസ് ക്ലബ്ബുo, കോതനല്ലൂർ ഇമ്മാനുവേൽസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി, യൂത്ത് എംപവർ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ഗവർണർ MJF Ln. Sunny V. Zacharia ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി റവ. ഫാദർ സെബാസ്റ്റ്യൻ പഠിക്കകുഴുപ്പിൽ മുഖ്യപ്രഭാഷണം നടത്തി ക്ലബ് പ്രസിഡണ്ട് ലയൺ ആന്റണി കുര്യാക്കോസ്, സ്കൂൾ പ്രിൻസിപ്പൽ കെ വി കുര്യാക്കോസ്, ഭാരവാഹികളായ ലയൺ ജോയിച്ചൻജോസഫ്, ലയൺ ലിപ്സൺ ബാബു, ലയൺ ജിയോ ജേക്കബ്, ലയൺ സിബിമാത്യു പ്ലാത്തോട്ടം, എൻഎസ്എസ് കോർഡിനേറ്റർ വർഗീസ് തോമസ്, പിടിഎ പ്രസിഡന്റ് സാബു നാവല കിഴക്കേതിൽ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി "അരുത്, ജീവിതമാണ് ലഹരി" എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എൻഎസ്എസ് വോളണ്ടിയേഴ്സ് ഫ്ലാഷ് മോബ് നടത്തി . 


കോതനല്ലൂർ നിന്നും ആരംഭിച്ച പരിപാടി മണ്ണാറപ്പാറ, മാൻവെട്ടം, മുട്ടുചിറ, കാഞ്ഞിരത്താനം, എന്നിവിടങ്ങളിൽ യഥാക്രമം സുനു ജോർജ് ഗ്രാമ പഞ്ചായത്ത് മെമ്പർ, സി എം ജോർജ് പ്രസിഡന്റ് മാഞ്ഞൂർ സർവീസ് സഹകരണബാങ്ക്, പീറ്റർ മാലിപ്പറമ്പിൽ NCPRI state coordinator, ബിജു കൊണ്ടൂക്കാല വൈസ് പ്രസിഡണ്ട് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി കുറുപ്പന്തറയിൽ നടത്തിയ സമാപന സമ്മേളനത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകി. എല്ലാ സ്ഥലങ്ങളിലും പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബൂം നടത്തുകയുണ്ടായി






Post a Comment

0 Comments