Latest News
Loading...

കാവാലി റോഡില്‍ മണ്ണിടിച്ചില്‍


ചോലത്തടം കാവാലി റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. കാവാലി കൂട്ടിക്കല്‍ റോഡില്‍ പുതിയ റോഡ് നിര്‍മിച്ച ഭാഗത്ത് കല്ല് പൊട്ടിച്ച പ്രദേശത്ത് നിന്നും കല്ലും മണ്ണും രോഡിലേയ്ക്ക് പതിക്കുകയായിരുന്നു. ഇതുവഴിയെത്തിയ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. 

റോഡ് നിര്‍മാണത്തിനായി കല്ല് പൊട്ടിച്ച ഭാഗത്ത് അപകടകരമായ രീതിയിലാണ് നിലനിന്നിരുന്നത് കനത്ത മഴയില്‍ ഇത് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതിന് മുന്‍പും ഇവിടെ വലിയ കല്ലുകള്‍ റോഡിലേയ്ക്ക് പതിച്ച സംഭവമുണ്ടായിരുന്നു. ഹിറ്റാച്ചി എത്തിച്ച് കല്ലും മണ്ണും മാറ്റാനാണ് ഇപ്പോള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

Post a Comment

0 Comments