Latest News
Loading...

ഹോട്ടൽ തൊഴിലാളി മരിച്ച നിലയിൽ


കൊഴുവനാലിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവനാൽ
ടൗണിലെ വരവു കാലായിൽ വി വി തോമസിന്റെ ഉടമസ്ഥതയിലുള്ള  ടൗൺ  ഹോട്ടലിൽ സഹായിയായി ഉണ്ടായിരുന്ന  അതിഥി തൊഴിലാളിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. നാഗാലാൻ്റ് സ്വദേശി നിക്കോളാസ് ഇൻവാർ (22) ആണ് മരിച്ചത്.




കഴിഞ്ഞ ആറുമാസമായി ഹോട്ടലിലെ അടുക്കളയിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ തലവേദനയാണെന്ന് പറഞ്ഞ് കിടക്കാൻ ആയി പോയതാണ് നിക്കോളാസ് . ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കാതെ അന്വേഷിച്ചപ്പോൾ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു. പാലാ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.





Post a Comment

0 Comments