ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ സ്വാതന്ത്രൃദിനാഘോഷങ്ങൾ നടത്തി.കോളേജ് മാനേജർ വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഫ്രീഡം പരേഡ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു.
വർണ്ണശബളമായ റാലിക്കുശേഷം അറുനൂറോളം വിദ്യാർത്ഥികൾ ചേർന്ന് ഇന്ത്യയുടെ ഭൂപടം തീർത്തൂ.പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ബർസാർ റവ. ഫാ. റോയി മലമാക്കൽ സന്ദേശം നല്കി. വിദ്യാർത്ഥികൾ ദേശഭക്തഗാനങ്ങൾ ആലപിച്ചു.കോളേജ് ചെയർമാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോളേജ് യൂണിയന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
0 Comments