Latest News
Loading...

സ്വാതന്ത്യ സമ്പാദകരോട് ഇന്ത്യ വിടാന്‍ ഉത്തരവിടുന്ന വൈരുദ്ധ്യ കാലഘട്ടമാണിത്: ഗാന്ധിദര്‍ശന്‍ വേദി

പാലാ : ഭാരതത്തില്‍ ഭീകര ചൂഷണ ഭരണം നടത്തിയ ബ്രിട്ടീഷ് ദുര്‍ഭരണത്തോട് ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്യം നേടിയെടുത്ത കോണ്‍ഗ്രസിനോട് ഇന്ത്യ വിടാന്‍ ആജ്ഞാപിക്കുന്ന ഭരണമാണ് കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നതെന്ന് ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യാ അനുസ്മരണവും ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം സമ്മേളനവും സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സോമശേഖരന്‍ നായര്‍ ഇടനാട്റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

അഡ്വ: എ.എസ് തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, കെ. ഒ.വിജയകുമാർബൈജു പൊറ്റോടത്ത്, രാജേന്ദബാബു അബ്ദുള്‍ കരീം, കെ.ടി. തോമസ്, എം.എം. തോമസ് മഠത്തില്‍, ഷോജി ഗോപി, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, സെബാസ്റ്റ്യന്‍ ഇടേട്ട്, ജോയി മേനാച്ചേരി, അപ്പച്ചന്‍ പാതിപ്പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

വേദിയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് ചെയര്‍മാന്‍ വര്‍ക്കിച്ചന്‍ പൊട്ടംകുളം വരണാധികാരിയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അഡ്വ. സിറിയക് ജെയിംസ് . ഭരണഘടനയുടെ മഹത്വം. എന്ന വിഷയം അവതരിപ്പിച്ച് സെമിനാര്‍ നയിച്ചു. 


Post a Comment

0 Comments