Latest News
Loading...

CPI(M), DYFI നേതാക്കൾ സിപിഐയിൽ ചേർന്നു


 സിപിഐഎം ഏരിയ ലോക്കൽ നേതൃത്വത്തിന്റെ സംഘടനാ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം തീക്കോയി ലോക്കൽ കമ്മിറ്റി അംഗവും പള്ളിവാതിൽ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം പൂഞ്ഞാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ആയ വിനോദ് ജോസഫ് പുത നപ്രാക്കുന്നേൽ. ഡിവൈഎഫ്ഐ തീക്കോയി ലോക്കൽ സെക്രട്ടറിയും സിപിഐഎം പാർട്ടി അംഗവും ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി അംഗവുമായ റോണി സന്തോഷ് ഞള്ളപുഴ. ഡിവൈഎഫ്ഐ വെള്ളികുളം യൂണിറ്റ് അംഗം ജിന്റോ ആന്റണി. ബാബൂ T ഡി,
ജിതി ൻ ബാബു. ജോളിൻ സ്കറിയ. ജോർജ് എംഡി. എന്നിവർ സിപിഐഎം ഡിവൈഎഫ്ഐ ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നു. പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കാതെ നേതൃത്വത്തിന്റെ ഏകാധിപതി സമീപനങ്ങളിൽ സഹികെട്ടാണ് സിപിഐഎം വിടുന്നതെന്ന് ഇവർ പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റിയംഗം എംജി ശേഖരൻ പാർട്ടിയിലേക്ക് കടന്നുവന്നവരെ രക്തഹാരം അണിയിച്ചും പാർട്ടി പതാക കൈമാറിയും സ്വീകരിച്ചു. പാർട്ടി ലോക്കൽ സെക്രട്ടറി കെ. എം പ്രശാന്ത്. പഞ്ചായത്ത് മെമ്പറും ബാങ്ക് ബോർഡ് അംഗവും AIYF മണ്ഡലം പ്രസിഡണ്ടുമായ രതീഷ് P സ്. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments