Latest News
Loading...

സ്വാതന്ത്ര്യ സമര്‍പ്പണം' നടത്തി കോണ്‍ഗ്രസ്.

പാലാ: മീനച്ചില്‍ താലൂക്കിന്റെ പ്രൗഢഗംഭീരമായ സ്വാതന്ത്ര്യസമര ചരിത്രം അനുസ്മരിച്ചുകൊണ്ട് കോണ്‍ഗ്രസ്  പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  മീനച്ചില്‍ താലൂക്കിലെ 100 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ  നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ വച്ച്  'സ്വാതന്ത്ര്യ സമര്‍പ്പണം' എന്ന പരിപാടിയില്‍ ആദരിച്ചു. 

സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണാര്‍ത്ഥം അവര്‍ക്ക് മെമന്റോ സമ്മാനിച്ച് സ്വാതന്ത്ര്യ സമര്‍പ്പണം പരിപാടി ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.





മീനച്ചില്‍ താലൂക്കിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് ഡോ. ആര്‍.വി. ജോസ് രചിച്ച 'പൊരുതി നേടിയ സ്വാതന്ത്ര്യം' എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം ആന്റോ ആന്റണി പ്രകാശനം ചെയ്തു.

മീനച്ചില്‍ താലൂക്കിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണാര്‍ത്ഥം 'സ്വാതന്ത്ര്യ ശില' എന്ന പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ഉചിതമായ സ്ഥലം മുനിസിപ്പാലിറ്റിയില്‍ ലഭ്യമാക്കുന്നതിന് ചെയര്‍മാന് കത്ത് നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.

യോഗത്തില്‍ ഡോ. ആര്‍.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ. സലിം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി പ്രമേയം അവതരിപ്പിച്ചു.
      
മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി. ജോസ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, സി.റ്റി രാജന്‍, സിജോ ജോസഫ്, വി.സി പ്രിന്‍സ്, ഷോജി ഗോപി, അഡ്വ. ബേബി സൈമണ്‍, ആന്റോച്ചന്‍ ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments