Latest News
Loading...

സ്വാതന്ത്ര്യദിന സന്ദേശ പദയാത്ര നടത്തി.

പാലാ: സ്വാതന്ത്ര്യത്തിന്റെ  75-ാം വാര്‍ഷികത്തില്‍ ഭാരതത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യവും ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തും നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടും പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സന്ദേശ പദയാത്ര നടത്തി.

സ്വാതന്ത്ര്യസമരകാലത്തെ തീക്ഷണതയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന് മാത്രമേ ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയുകയുള്ളു. അതിനായി ജനങ്ങളെ ഒന്നിപ്പിക്കാനാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പദയാത്ര പരിപാടി എല്ലായിടത്തും നടത്തുന്നതെന്നു മുന്‍ ഡി. സി. സി. പ്രസിഡന്റും കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായ അഡ്വ. ടോമി കല്ലാനി പറഞ്ഞു. 




കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്യത്തില്‍ നടന്ന സ്വാതന്ത്ര്യദിന സന്ദേശ പദയാത്രയോടാനുബന്ധിച്ചു നടന്ന പൊതു സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധിയുടെയും മറ്റു സ്വാതന്ത്ര്യസമര നേതാക്കളുടെയും സ്മരണകള്‍ നാടിനെന്നും പ്രചോദനം നല്‍കുന്നതാണെന്ന് ടോമി കല്ലാനി പറഞ്ഞു.

മരിയന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പദയാത്ര ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. മരിയന്‍ ജംഗ്ഷനില്‍ ഡിസിസി വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്രമോഹന്‍ ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. സതീശ് ചൊള്ളാനിക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.


സി ടി രാജന്‍, ഡോ.സിന്ധു, രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി, പ്രിന്‍സ് വി.സി, ബിബിന്‍ രാജ്, ജോസഫ് പുളിക്കല്‍, ജോണ്‍സി നോബിള്‍, എ.എസ്സ്. തോമസ്, പ്രേംജിത്ത് ഏര്‍ത്തയില്‍, സന്തോഷ് മണര്‍കാട്ട്, മണ്ഡലം പ്രസിഡന്റുമാരായ തോമസ് ആര്‍.വി ജോസ്, ജയിംസ് ജീരകത്ത്, രാജു കോനാട്ട്, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, ചെറിയാന്‍ കൊക്കൊപ്പുഴ, ബിജോയി ഇടേട്ട്, പ്രസാദ് കൊണ്ടുപ്പറമ്പില്‍, അനില്‍ മാധവപ്പള്ളി, വക്കച്ചന്‍ മേനാംപറമ്പില്‍, സുരേഷ് എന്‍, രാഹുല്‍ പി എന്‍.ആര്‍, മനോജ് വള്ളിച്ചിറ, കൗണ്‍സിലര്‍മാരായ മായ രാഹുല്‍, ആനി ബിജോയി, ബിനോയി ചൂരനോലി, അര്‍ജുന്‍ സാബു, പ്രദീപ് ചീരാംങ്കാവില്‍, ജോഷി കെ. ആന്റണി, ശ്രീകുമാര്‍ ടി.സി, പ്രദീപ് പ്ലാച്ചേരി, ജോഷി നെല്ലിക്കുന്നേല്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ഷിജി ഇലവുംമൂട്ടില്‍, അബ്ദുള്‍ കരിം, ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments