Latest News
Loading...

വാഹനാപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

പാലാ ഐങ്കൊമ്പിൽ നിയന്ത്രണം നഷ്ടമായ കാർ  ഇടിച്ച് മറിഞ്ഞ് 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. അടിമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തീക്കോയി സ്വദേശി  മനേഷ് - മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) യാണ് മരിച്ചത്. അപകടത്തിൽ മെറിനും, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡി സിറ്റിയിലേയ്ക്കു വരികയായിരുന്നു കാർ. കുട്ടി അസുഖ ബാധിതയായതിനെ തുടർന്നാണ് വാവച്ചനും, മെറിനും ചേർന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു കുട്ടിയെയുമായി എത്തിയത്. ഐങ്കൊമ്പ് ഭാഗത്തു വച്ച് ഉണ്ടായ അപകടത്തെ തുടർന്നു കാർ റോഡിലേയ്ക്കു മറിയുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മൂന്നു പേരെയും കാറിൽ നന്നും പുറത്തെടുത്തത്. തുടർന്ന്, പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.   കുട്ടിയുടെ പിതാവ് മനേഷ് വിദേശത്തായതിനാൽ  വാവച്ചന് ഒപ്പം ചേർപ്പുങ്കലിലെ ആശുപത്രിയിലേയ്ക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

Post a Comment

0 Comments