Latest News
Loading...

മേലുകാവ് കോണിപ്പാട് ജംഗ്ഷനിൽ വൻ തീപിടുത്തം

മേലുകാവ് പഞ്ചായത്തിലെ കോണിപ്പാട് ജംഗ്ഷനിൽ പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ വ്യാപാരസ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കത്തി നശിച്ചു. റേഷൻ കട, പോസ്റ്റ് ഓഫീസ്, പലചരക്ക് കട എന്നിവയാണ് പൂർണ്ണമായും കത്തി നശിച്ചത്.

പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനത്തിൻറെ തകരാറിനെ തുടർന്ന് തീ അണയ്ക്കാനായില്ല. 

ഈരാറ്റുപേട്ട യൂണിറ്റിന്റെ വാഹനം തകരാറിലായതിനെ തുടർന്ന് പാമ്പാടിയിൽ നിന്നും ലഭിച്ച പഴയ വാഹനമാണ് ഫയർഫോഴ്‌സിന് കൈവശമുണ്ടായിരുന്നത്. വാഹനം ലഭിച്ചപ്പോൾ ട്രയൽ റൺ നടത്തി വെള്ളം പമ്പ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും തീപിടുത്ത സമയത്ത് ഉപയോഗിക്കാനായില്ല. 

 ജോസ് വി ജോസ് എന്നയാളുടെ ലൈസൻസിൽ ഉള്ള റേഷൻ കടയും ജോസഫ് എന്നയാളുടെ പേരിലുള്ള പലചരക്ക് കടയും ആണ് കത്തി നശിച്ചത്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല



Post a Comment

0 Comments